Table of Contents
നവീകരിക്കുന്നതിനു മുമ്പായി ഇതു Chapter 5, squeeze യെക്കുറിച്ചു് അറിഞ്ഞിരിക്കേണ്ട പ്രശ്നങ്ങള്‍ കൂടി വായിക്കാന്‍ താല്പര്യപ്പെടുന്നു.നവീകരിക്കല്‍ പ്രക്രിയയുമായി നേരിട്ടു ബന്ധമില്ലാത്ത ചില സുപ്രധാന പ്രശ്നങ്ങള്‍ ഈ അധ്യായത്തില്‍ പറഞ്ഞിട്ടുണ്ട്. പ്രക്രിയ തുടങ്ങുന്നതിനു മുമ്പ് ഇവ അറിഞ്ഞിരിക്കുന്നതു നന്നായിരിക്കും.
നിങ്ങളുടെ സിസ്റ്റം നവീകരിയ്ക്കുന്നതിനു് മുമ്പു് നിങ്ങള്‍ ഒരു മുഴുവന്‍ കരുതല്‍ പകര്‍പ്പു് അല്ലെങ്കില്‍ ഒരു കാരണവശാലും നഷ്ടപ്പെടാന്‍ പറ്റാത്ത ഡാറ്റയുടേയോ ക്രമീകരണ വിവരത്തിന്റേയോ കരുതല്‍ പകര്‍പ്പു് എടുത്തിരിയ്ക്കണമെന്നു് ശുപാര്‍ശ ചെയ്തിരിയ്ക്കുന്നു. നവീകരിയ്ക്കാനുള്ള ഉപകരണങ്ങള്‍ വളരെ വിശ്വസ്ഥമാണു്, എങ്കിലും നവീകരണത്തിനിടയില്‍ ഒരു ഹാര്‍ഡ്‌വെയര്‍ തകരാറു് വന്നാല്‍ സിസ്റ്റം വളരെ ഗുരുതരമായി പരിക്കേറ്റ അവസ്ഥയില്‍ കിടന്നേയ്ക്കാം.
The main things you'll want to back up are the contents of
/etc, /var/lib/dpkg,
/var/lib/apt/extended_states and the output of
dpkg --get-selections "*" (the quotes are important). If
you use aptitude to manage packages on your system, you
will also want to back up /var/lib/aptitude/pkgstates.
നവീകരണ പ്രക്രിയ സ്വന്തമായി /home തട്ടിലെ ഒന്നും
മാറ്റുകയില്ല. എന്നാല്‍, ചില പ്രയോഗങ്ങള്‍ (ഉദാ. മോസില്ല സ്വീറ്റിലെ ഭാഗങ്ങള്‍,
ഗ്നോം, കെഡിഇ പണിയിട പരിസരങ്ങള്‍) ഒരു ഉപയോക്താവു് ആദ്യമായി അവയുടെ പുതിയ
പതിപ്പുകള്‍ തുടങ്ങുമ്പോള്‍ നിലവിലുള്ള ഉപയോക്താവിന്റെ സജ്ജീകരണങ്ങള്‍
മായ്ച്ചു് കളഞ്ഞു് പകരമായി പുതിയവയുടെ സഹജവിലകള്‍ എഴുതുന്നതായി
കേട്ടിട്ടുണ്ടു്. ഒരു മുന്‍കരുതലായി ഉപയോക്താവിന്റെ ആസ്ഥാന തട്ടുകളിലെ
ഒളിപ്പിച്ച ഫയലുകളുടേയും തട്ടുകളുടേയും (“dotfiles”) ഒരു കരുതല്‍
പകര്‍പ്പെടുത്തു് വച്ചേയ്ക്കൂ. ഈ കരുതല്‍ പകര്‍പ്പു് പഴയ സജ്ജീകരണങ്ങള്‍
തിരിച്ചു് വയ്ക്കാനോ പുനര്‍നിമ്മിയ്ക്കാനോ സഹായിച്ചേയ്ക്കാം. ഉപയോക്താക്കളെ
ഇതിനെക്കുറിച്ചറിച്ചേയ്ക്കൂ.
പൊതികള്‍ ഇന്‍സ്റ്റോള്‍ ചെയ്യാനുള്ള നടപടികളെല്ലാം സൂപ്പര്‍ഉപയോക്താവിന്റെ
അനുമതികളോടെ പ്രവര്‍ത്തിപ്പിയ്ക്കേണ്ടതിനാല്‍ root ആയി
അകത്തുകയറുകയോ ആവശ്യമായി അനുമതികള്‍ കിട്ടാന്‍ su
അല്ലെങ്കില്‍ sudo ആജ്ഞകള്‍ ഉപയോഗിയ്ക്കുകയോ ചെയ്യാം.
നവീകരിക്കല്‍ പ്രക്രിയയ്ക്കു കുറച്ചു മുന്‍ ഉപാധികളുണ്ടു്.; നവീകരിക്കുന്നതിനു മുമ്പ് അവയെല്ലാം പരിശോധിക്കേണ്ടതാണു്.
ssh ബന്ധം വഴി നിങ്ങളുടെ സിസ്റ്റം ഉപയോഗിയ്ക്കുന്ന ഉപയോക്താക്കള്‍ക്കു് നവീകരണത്തിനിടയില്‍ അസാധാരണമായെന്തെങ്കിലും അറിയാതെ തുടര്‍ന്നു പ്രവര്‍ത്തിയ്ക്കാന്‍ സാധിയ്ക്കുമെങ്കിലും നിങ്ങള്‍ തയ്യാറെടുത്തുകൊണ്ടിരിയ്ക്കുന്ന നവീകരണത്തെക്കുറിച്ചു് നിങ്ങളുടെ ഉപയോക്താക്കളെ അറിയിയ്ക്കുന്നതു് ബുദ്ധിപരമാണു്.
ഇനിയും കൂടുതല്‍ മുന്‍കരുതലെടുക്കണമെന്നുണ്ടെങ്കില്‍ നവീകരണത്തിന് മുമ്പ്
ഉപയോക്താക്കളുടെ ഭാഗങ്ങളുടെ (/home) കരുതല്‍
പകര്‍പ്പെടുക്കുകയോ അവ വേര്‍പ്പെടുത്തുകയോ ചെയ്യാം.
You will have to do a kernel upgrade when upgrading to squeeze, so a reboot will be necessary.
There might be services that are offered by the system which are associated with packages that will be included in the upgrade. If this is the case, please note that, during the upgrade, these services will be stopped while their associated packages are being replaced and configured. During this time, these services will not be available.
The precise downtime for these services will vary depending on the number of packages being upgraded in the system, and it also includes the time the system administrator answers the configuration questions from different package upgrades (if any). Notice that if the upgrade process is left unattended and the system requests input throughout the upgrade there is a high possibility of services being unavailable[4] for a significant period of time.
If the system being upgraded provides critical services for your users or the network[5], you can reduce the downtime if you do a minimal system upgrade, as described in Section 4.4.4, “ചുരുങ്ങിയ സിസ്റ്റത്തിന്റെ നവീകരണം”, followed by a kernel upgrade and reboot (see Section 4.4.5, “Upgrading the kernel and udev”), and then upgrade the packages associated with your critical services. Upgrade these packages prior to doing the full upgrade described in Section 4.4.6, “Upgrading the system”. This way you can ensure that these critical services are running and available through the full upgrade process, and their downtime is reduced.
lenny നും squeeze യ്ക്കുമിടയില്‍ കെര്‍ണലില്‍ പ്രവര്‍ത്തകങ്ങള്‍, ഹാര്‍ഡ്‌വെയര്‍ കണ്ടെത്തല്‍, ഉപകരണ ഫയലുകളുടെ പേരും സ്ഥാനവും നിര്‍ണ്ണയിയ്ക്കുന്നതു് തുടങ്ങി വളരെയധികം മാറ്റങ്ങള്‍ വന്നതു് കൊണ്ടു് നവീകരണത്തിനു് ശേഷം നിങ്ങള്‍ക്കു് വീണ്ടും ബൂട്ട് ചെയ്യാന്‍ പറ്റാതാവാനുള്ള ശരിയ്ക്കുമൊരു അപകടമസാധ്യതയുണ്ടു്. ഈ പ്രസാധനക്കുറിപ്പുകളുടെ ഈ അദ്ധ്യായത്തിലും വരാനുള്ളവയിലും വളരെയധികം അറിയാവുന്ന പ്രശ്ന സാധ്യതകളെക്കുറിച്ചു് വിവരിച്ചിട്ടുണ്ടു്.
ആ കാരണം കൊണ്ടു് തന്നെ നിങ്ങളുടെ സിസ്റ്റം വീണ്ടും ബൂട്ട് ചെയ്യുന്നതില്‍ പരാജയപ്പെടുകയോ വിദൂരത്തുള്ള സിസ്റ്റങ്ങളില്‍ ശൃംഖലാബന്ധം തുടങ്ങാന്‍ പരാജയപ്പെടുകയോ ചെയ്താല്‍ നിങ്ങളുടെ സിസ്റ്റം പഴയ അവസ്ഥയില്‍ കൊണ്ടു് വരാന്‍ സാധ്യമാണെന്നുറപ്പു് വരുത്തുന്നതു് നല്ലതാണു്.
നിങ്ങള്‍ ദൂരെയിരുന്നൊരു ssh ബന്ധത്തിലൂടെയാണു് നവീകരിയ്ക്കുന്നതെങ്കില്‍ വിദൂരമായ സീരിയല്‍ കണ്‍സോള്‍ വഴി സെര്‍വറിനെ സമീപിയ്ക്കാന്‍ സാധ്യമാകുന്ന തരത്തിലുള്ള എല്ലാ മുന്‍കരുതലുകളുമെടുക്കാന്‍ ശക്തമായി ശുപാര്ശ ചെയ്യുന്നു. കെര്‍ണല്‍ പുതുക്കി വീണ്ടും ബൂട്ട് ചെയ്യുമ്പോള്‍ ചില ഉപകരണങ്ങളുടെ പേരുകള്‍ മാറിയിരിയ്ക്കാന്‍ (Section 4.6.2, “ഉപകരണങ്ങള്‍ക്കു് സംഖ്യയിടുന്നതില്‍ മാറ്റം” ല്‍ വിശദീകരിച്ചിരിയ്ക്കുന്നു) സാധ്യതയുള്ളതു് കൊണ്ടു് ഒരു പ്രദേശിക കണ്‍സോളിലൂടെ നിങ്ങളുടെ സിസ്റ്റം ക്രമീകരണം ശരിയാക്കേണ്ടി വരാം. നവീകരണത്തിനിടയില്‍ സിസ്റ്റം വീണ്ടും ബൂട്ടു് ചെയ്യുകയാണെങ്കില്‍ ഒരു പ്രാദേശിക കണ്‍സോളുപയോഗിച്ചു് വീണ്ടെടുക്കേണ്ടിയും വന്നേയ്ക്കാം.
ആദ്യമായി ചെയ്യേണ്ടതു നിങ്ങളുടെ കമ്പ്യുട്ടറിലെ പഴയ കെര്‍ണല്‍ വച്ച് റീബൂട്ട് ചെയ്യുക എന്നതാണു് . എന്നാലും, ഈ വിവരണത്തില്‍ മറ്റു പലയിടത്തും പറഞ്ഞ കാരണങ്ങള്‍ കൊണ്ട്, ഇതു പ്രവര്‍ത്തിക്കുമെന്നു ഉറപ്പില്ല.
അതു പരാജയപ്പെടുകയാണെങ്കില്‍, നിങ്ങളുടെ സിസ്റ്റം ബൂട്ട് ചെയ്യാന്‍ മറ്റൊരു വഴി
വേണ്ടതാണു്. പ്രത്യേകമായി തയ്യാറാക്കിയ ഒരു റെസ്ക്യു ഇമേജോ ലിനക്സ് ലൈവ് സിഡിയോ
ഉപയോഗിക്കുകയാണു് ഒരു വഴി. ഇതു ഉപയോഗിച്ച് ബൂട്ട് ചെയ്തതിനുശേഷം, റൂട്ട് ഫയല്‍
സിസ്റ്റം മൌണ്ട് ചെയ്തു chroot ഉപയോഗിച്ച് പ്രശ്നം കണ്ടു
പിടിച്ച് പരിഹരിക്കാവുന്നതാണു്.
ഞങ്ങള്‍ ശുപാര്‍ശ ചെയ്യുന്ന മറ്റൊരു വഴി squeeze ഡെബിയന്‍ ഇന്‍സ്റ്റോളറിന്റെ rescue mode ഉപയോഗിയ്ക്കാനാണു്. ഇന്‍സ്റ്റോളര്‍ ഉപയോഗിയ്ക്കുന്നതു് കൊണ്ടുള്ള മെച്ചം നിങ്ങള്‍ക്കു് പല ഇന്‍സ്റ്റലേഷന്‍ രീതികളില്‍ നിന്നും നിങ്ങളുടെ അവസ്ഥയ്ക്കനുയോജ്യമായ രീതി തെരഞ്ഞെടുക്കാം എന്നതാണു്. കൂടുതല്‍ വിവരങ്ങള്‍ക്കു് ഇന്‍സ്റ്റലേഷന്‍ വഴികാട്ടിയിലെ 8 മത്തെ അദ്ധ്യായത്തിലെ “Recovering a Broken System” എന്ന ഭാഗവും ഡെബിയന്‍ ഇന്‍സ്റ്റോളറിനെക്കുറിച്ചുള്ള ചോദ്യോത്തരങ്ങളും കാണുക.
initramfs-tools ഒരു പിഴവു്
തിരുത്താനുള്ള ഷെല്‍ ഉള്‍ക്കൊള്ളുന്നു[6] ഇതു് സൃഷ്ടിയ്ക്കുന്ന ഇനിറ്റാര്‍ഡികളില്‍. ഉദാഹരണത്തിനു് ഈ
ഇനിറ്റാര്‍ഡി നിങ്ങളുടെ റൂട്ട് ഫയല്‍ സിസ്റ്റം ചേര്‍ക്കുന്നതില്‍
പരാജയപ്പെട്ടാല്‍, ഈ പ്രശ്നത്തിന്റെ കാരണം കണ്ടുപിടിയ്ക്കാനും ഒരു പക്ഷേ
പരിഹാരം കാണാനും സഹായകമാകുന്ന അടിസ്ഥാന ആജ്ഞകള്‍ ലഭ്യമായ ഈ പിഴവു്
തിരുത്താനുള്ള ഷെല്ലില്‍ നിങ്ങള്‍ എത്തിച്ചേരും.
പരിശോധിയ്ക്കേണ്ട അടിസ്ഥാന കാര്യങ്ങളിവയാണു്: /dev ല്‍
ശരിയായ ഉപകരണ ഫയലുകള്‍; ഏതൊക്കെ ഭാഗങ്ങളാണു് ചേര്‍ത്തിരിയ്ക്കുന്നതു്
(cat /proc/modules); പ്രവര്‍ത്തകങ്ങള്‍
ചേര്‍ക്കുമ്പോഴുണ്ടായ പിശകുകള്‍ക്കു് dmesg ന്റെ
ഫലം. dmesg ന്റെ ഫലം ഏതൊക്കെ ഉകരണ ഫയലുകള്‍ ഏതൊക്കെ
ഡിസ്ക്കുകള്‍ക്കു് നല്‍കിയിരിയ്ക്കുന്നു എന്നതു് കാണിയ്ക്കും; echo
$ROOT എന്നതിന്റെ ഫലവുമായി ഒത്തുനോക്കി പ്രതീക്ഷിച്ച ഉപകരണത്തില്‍
തന്നെയാണു് റൂട്ട് ഫയല്‍ സിസ്റ്റം എന്നു് നിങ്ങള്‍ പരിശോധിയ്ക്കണം.
നിങ്ങള്‍ പ്രശ്നം പരിഹരിയ്ക്കുന്നതില്‍ വിജയിച്ചാല്‍ exit
എന്നടിച്ചാല്‍ അതു് നിങ്ങളെ പിഴവു് തിരുത്താനുള്ള ഷെല്ലില്‍ നിന്നും പുറത്തു്
കൊണ്ടുവരുകയും പരാജയപ്പെട്ട സ്ഥാനത്തു് നിന്നും ബൂട്ട് പ്രക്രിയ തുടരുകയും
ചെയ്യും. തീര്‍ച്ചയായും അടുത്ത ബൂട്ട് പരാജയമാവില്ലെന്നുറപ്പാക്കാന്‍ നിങ്ങള്‍
അടിസ്ഥാന പ്രശ്നം പരിഹരിച്ചു് ഇനിറ്റാര്‍ഡി വീണ്ടു് സൃഷ്ടിയ്ക്കണം.
വിതരണത്തിന്റെ നവീകരണം പദാവലി ദശയിലെ മായാ കണ്‍സോളില്‍ (അല്ലെങ്കില്‍ നേരിട്ടു് കുത്തിയ സീരിയല്‍ ടെര്‍മിനലില്‍) നിന്നും പ്രാദേശികമായോ, അല്ലെങ്കില്‍ വിദൂരമായി ഒരു ssh ബന്ധം വഴിയോ ചെയ്യണം.
![]() | Important |
|---|---|
If you are using some VPN services (such as |
ദൂരെ നിന്നും നവീകരിയ്ക്കുമ്പോള്‍ കൂടുതല്‍ സുരക്ഷയ്ക്കായി വിദൂര ബന്ധം നല്‍കുന്ന പ്രക്രിയ പരാജയപ്പെട്ടാല്‍ കൂടി നവീകരണ പ്രക്രിയ തടസ്സപ്പെടില്ല എന്നതുറപ്പാക്കാന്‍ വീണ്ടും ബന്ധിപ്പിയ്ക്കുന്നതു് സാധ്യമായ screen പ്രോഗ്രാം നല്‍കുന്ന മായാ കണ്‍സോളില്‍ വച്ചു് നവീകരണ പ്രക്രിയ പ്രവര്‍ത്തിപ്പിയ്ക്കണം.
![]() | Important |
|---|---|
You should not upgrade using telnet, rlogin, rsh, or from an X session managed by xdm, gdm or kdm etc on the machine you are upgrading. That is because each of those services may well be terminated during the upgrade, which can result in an inaccessible system that is only half-upgraded. Use of the GNOME application update-manager is strongly discouraged for upgrades to new releases, as this tool relies on the desktop session remaining active. |
Due to bug #512951, the splashy package needs to be purged prior to the
upgrade.
# apt-get purge splashy
ഈ അദ്ധ്യായത്തില്‍ വിവരിച്ച നവീകരണ പ്രക്രിയ മറ്റുള്ളവരില്‍ നിന്നുള്ള പൊതികളില്ലാത്ത “ശുദ്ധമായ” lenny ല്‍ നിന്നും കയറാനുള്ളതായാണു് രൂപകല്‍പന ചെയ്തിരിയ്ക്കുന്നതു്. ഏറ്റവും കൂടി ഉറപ്പിനു് മറ്റുള്ളവരില്‍ നിന്നുളള പൊതികള്‍ നവീകരണത്തിനു് മുമ്പു് നീക്കം ചെയ്യുന്നതു് നന്നായിരിയ്ക്കും.
Direct upgrades from Debian releases older than 5.0 (lenny) are not supported. Please follow the instructions in the Release Notes for Debian GNU/Linux 5.0 to upgrade to 5.0 first.
ഈ രീതി നിങ്ങള്‍ lenny ന്റെ ഏറ്റവും പുതിയ പോയിന്റ് പതിപ്പിലേയ്ക്കു് കയറിയിട്ടുണ്ടെന്നു് ഊഹിയ്ക്കുന്നു. നിങ്ങളിതു് ചെയ്തിട്ടില്ലെങ്കിലോ ഉറപ്പില്ലെങ്കിലോ Section A.1, “നിങ്ങളുടെ പഴയ lenny സിസ്റ്റത്തെ അപ്ഗ്രേഡ് ചെയ്യാന്‍” ല്‍ നല്‍കിയ നിര്‍ദ്ദേശങ്ങള്‍ പിന്തുടരുക.
ചില സമയങ്ങളില്‍ പൊതികള്‍ ഇന്‍സ്റ്റോള്‍ ചെയ്യാന്‍ aptitude നു് പകരം apt-get ഉപയോഗിയ്ക്കുന്നതു് aptitude ആ പൊതിയെ “ഉപയോഗിയ്ക്കാത്തതു് (unused)” ആയി കണക്കാക്കുവാനും നീക്കം ചെയ്യാനുള്ളവയുടെ പട്ടികയില്‍ ചേര്‍ക്കാനും കാരണമാകും. പൊതുവെ, നവീകരണത്തിനു് മുമ്പേ നിങ്ങളുടെ സിസ്റ്റം ഏറ്റവും പുതിയതും (fully up-to-date) “വൃത്തിയുള്ളതും (clean)” ആണെന്നു് ഉറപ്പാക്കണം.
ഇതു കാരണം aptitudeപൊതിനിര്‍വ്വാഹകത്തില്‍ എന്തെങ്കിലും
നടപടിക്രമങ്ങള്‍ ബാക്കിയുണ്ടോ എന്ന് പരിശോധിക്കേണ്ടിയിരിക്കുന്നു. ഏതെങ്കിലും
പൊതികള്‍ പുതുക്കാനോ നീക്കം ചെയ്യാനോ നിര്‍വ്വാഹകത്തില്‍ ചട്ടം
കെട്ടിയിട്ടുണ്ടെങ്കില്‍ അത് പുതുക്കല്‍ നാപടിയെ പ്രതികൂലമായി
ബാധിക്കും. നിങ്ങളുടെ
സ്രോതസ്സ്.പട്ടികstable ഓ
അല്ലെങ്കില്‍ squeezeഓ അല്ലാതെ
lennyലേക്ക് മുഖം തിരിച്ചിരിക്കുകയാണെങ്കില്‍
മാത്രമേ ഇത് ശരിപ്പെടുത്താന്‍ കഴിയൂ എന്ന് ശ്രദ്ധിക്കുമല്ലൊ ; Section A.2, “നിങ്ങളുടെ സോഴ്സ് പട്ടിക പരിശോധിയ്ക്കുന്നതു്”കാണുക.
പുന:പരിശോധനക്കായി “visual mode” ല്‍ aptitude വിക്ഷേപിച്ച് g (“Go”)അമര്‍ത്തുക. എന്തെങ്കിലും പ്രതികരണം കാണുകയാണെങ്കില്‍ അവ പരിശോധിച്ച് തെറ്റുകള്‍ തിരുത്തുകയോ നിര്ദ്ദേശിക്കപ്പെട്ട നടപടികള്‍ നടപ്പിലാക്കുകയോ ചെയ്യണം. നടപടിക്രമങ്ങളൊന്നും നിര്ദ്ദേശിക്കപ്പെട്ടിട്ടില്ലെങ്കില്‍ “പൊതികള്‍ പ്രതിഷ്ഠിക്കാനോ, പുതുക്കാനോ, നീക്കം ചെയ്യാനോ ഇല്ല”എന്ന് ഒരു സന്ദേശം പ്രദര്ശിപ്പിക്കപ്പെടും.
നിങ്ങള്‍ സ്റ്റേബിള്‍ അല്ലാത്തൊരു വിതരണത്തില്‍ നിന്നും (ഉദാ. ടെസ്റ്റിങ്ങ്)
ചില പൊതികള്‍ ഇന്‍സ്റ്റോള്‍ ചെയ്യാന്‍ ആപ്റ്റ് ക്രമീകരിച്ചിട്ടുണ്ടെങ്കില്‍,
പുതിയ സ്റ്റേബിള്‍ പതിപ്പില്‍ നിന്നുള്ള പൊതികളുടെ പതിപ്പുകളേയ്ക്കു്
കയറ്റുവാന്‍ നിങ്ങളുടെ ആപ്റ്റ് പിന്നിങ്ങ് ക്രമീകരണം
(/etc/apt/preferences ല്‍ സൂക്ഷിച്ചിരിയ്ക്കുന്നു)
മാറ്റേണ്ടി വന്നേയ്ക്കാം. ആപ്റ്റ് പിന്നിങ്ങിനെക്കുറിച്ചുള്ള കൂടുതല്‍
വിവരങ്ങള്‍ apt_preferences(5) ല്‍ കാണാം.
നവീകരിയ്ക്കാനുള്ള മാര്‍ഗ്ഗം ഏതു് തന്നെ തെരഞ്ഞെടുത്താലും എല്ലാ പൊതികളുടേയും അവസ്ഥയെന്താണെന്നു് പരിശോധിയ്ക്കാനും എല്ലാ പൊതികളും നവീകരിയ്ക്കാവുന്ന അവസ്ഥയിലാണെന്നുറപ്പു് വരുത്താനും ശക്തമായി ശുപാര്‍ശ ചെയ്തിരിയ്ക്കുന്നു. താഴെ പറയുന്ന ആജ്ഞകള്‍ പകുതി-ഇന്‍സ്റ്റോള്‍ ചെയ്തതോ ക്രമീകരിയ്ക്കാന്‍-പരാജയപ്പെട്ടതോ ഏതെങ്കിലും തരത്തിലുള്ള പിശകു് വന്ന അവസ്ഥയിലുള്ള പൊതികളുടെ പട്ടിക കാണിയ്ക്കും.
# dpkg --audit
നിങ്ങളുടെ സിസ്റ്റത്തിലെ എല്ലാ പൊതികളുടേയും അവസ്ഥ dselect, aptitude എന്നിവയുപയോഗിച്ചോ അല്ലെങ്കില്‍ താഴെ പറയുന്ന ആജ്ഞകള്‍ ഉപയോഗിച്ചോ പരിശോധിയ്ക്കാവുന്നതാണു്
# dpkg -l | pager
അല്ലെങ്കില്‍
# dpkg --get-selections "*" > ~/curr-pkgs.txt
തടഞ്ഞുവച്ചിരിയ്ക്കുന്നവയേതെങ്കിലുമുണ്ടെങ്കില്‍ നവീകരണത്തിനു് മുമ്പു് അവ നീക്കം ചെയ്യുന്നതാണു് നല്ലതു്. നവീകരണത്തിനത്യാവശ്യമുള്ള ഏതെങ്കിലും പൊതി തടഞ്ഞുവച്ചിരിയ്ക്കുകയാണെങ്കില്‍ നവീകരണം പരാജയപ്പെടും.
apt-get ഉം dselect ഉം പൊതികള്‍ തടഞ്ഞുവയ്ക്കാന്‍ ഉപയോഗിയ്ക്കുന്ന രീതിയില്‍ നിന്നും വ്യത്യസ്തമായാണു് aptitude തടയാനുള്ള പൊതികളെ രേഖപ്പെടുത്തുന്നതെന്നു് ഓര്‍ക്കുക. aptitude തടഞ്ഞുവച്ച പൊതികളെ നിങ്ങള്‍ക്കു് താഴെ പറയുന്ന ആജ്ഞ ഉപയോഗിച്ചു് തിരിച്ചറിയാം.
# aptitude search "~ahold"
apt-get ഉപയോഗിച്ചു് തടഞ്ഞുവച്ച പൊതികള്‍ പരിശോധിയ്ക്കണമെങ്കില്‍ നിങ്ങള്‍ ഉപയോഗിയ്ക്കേണ്ടതു്
# dpkg --get-selections | grep hold
നിങ്ങളൊരു പൊതി പ്രാദേശികമായി മാറ്റം വരുത്തുകയും വീണ്ടും കമ്പൈല്‍ ചെയ്യുകയും പേരു് മാറ്റാതിരിയ്ക്കുകയോ പതിപ്പില്‍ സമയം രേഖപ്പെടുത്താതിരിയ്ക്കുകയോ ചെയ്തിട്ടുണ്ടെങ്കില്‍ അതിനെ നവീകരിയ്ക്കുന്നതില്‍ നിന്നും ഒഴിവാക്കാന്‍ നിങ്ങളതിനെ തടഞ്ഞുവയ്ക്കണം.
The “hold” package state for apt-get can be changed using:
# echo package_name hold | dpkg --set-selections
Replace hold with install to unset the
“hold” state.
നിങ്ങള്‍ക്കെന്തെങ്കിലും പരിഹരിയ്ക്കാന്‍ ബാക്കിയുണ്ടെങ്കില്‍ Section A.2, “നിങ്ങളുടെ സോഴ്സ് പട്ടിക പരിശോധിയ്ക്കുന്നതു്” ല്‍ പറഞ്ഞ പോലെ sources.list
ഇപ്പോഴും lenny നെയാണു് സൂചിപ്പിയ്ക്കുന്നതെന്നുറപ്പാക്കുക.
proposed-updates വിഭാഗം
/etc/apt/sources.list ഫയലില്‍ നിങ്ങള്‍
ചേര്‍ത്തിട്ടുണ്ടെങ്കില്‍, നവീകരിയ്ക്കാന്‍ ശ്രമിയ്ക്കുന്നതിനു് മുമ്പു്
നിങ്ങളതു് നീക്കം ചെയ്യണം. കൂട്ടിമുട്ടലിനുള്ള സാധ്യത തടയാനുള്ള
മുന്‍കരുതലാണതു്.
നിങ്ങളുടെ സിസ്റ്റത്തില്‍ ഡെബിയനു് പുറമെ നിന്നുള്ള
പൊതികളേതെങ്കിലുമുണ്ടെങ്കില്‍ ആശ്രയത്വങ്ങളുടെ കൂട്ടിമുട്ടലുകള്‍ മൂലം
നവീകരണത്തിനിടയില്‍ ഇവ നീക്കം ചെയ്യപ്പെടാമെന്നു്
മനസ്സിലാക്കിയിരിയ്ക്കണം. നിങ്ങളുടെ
/etc/apt/sources.list ല്‍ അധികം വരികള്‍ ചേര്‍ത്താണു്
നിങ്ങള്‍ ഇവ ഇന്‍സ്റ്റോള്‍ ചെയ്തതെങ്കില്‍ squeeze യ്ക്കു് വേണ്ടി
കമ്പൈല്‍ ചെയ്ത പൊതികളും ആ ശേഖരത്തിലുണ്ടെങ്കില്‍ ഡെബിയന്‍ പൊതികള്‍ക്കു്
വേണ്ടി വരികള്‍ മാറ്റുന്ന സന്ദര്‍ഭത്തില്‍ അനുയോജ്യമായ മാറ്റങ്ങള്‍ ഇവയ്ക്കു്
കൂടി നടത്തണം.
ചില ഉപയോക്താക്കള്‍ അനൌദ്യോഗികമായി ബാക്ക്പോര്‍ട്ട് ചെയ്ത ഡെബിയനില്‍ ഉള്ള പൊതികളുടെ “പുതിയ” പതിപ്പുകള്‍ lenny ല്‍ തന്നെ ഇന്‍സ്റ്റോള്‍ ചെയ്തിട്ടുണ്ടാകാം. അങ്ങനെയുള്ള പൊതികള്‍ നവീകരണത്തിനിടയില്‍ ഫയലുകള്‍ കൂട്ടിമുട്ടി പ്രശ്നമുണ്ടാക്കാന്‍ സാധ്യതയുണ്ടു്[7]. കൂട്ടിമുട്ടലുകള്‍ ഉണ്ടാകുകയാണെങ്കില്‍ അവയെ എങ്ങനെ നേരിടാം എന്നു് Section 4.5, “നവീകരിക്കുമ്പോള്‍ ഉണ്ടാകാന്‍ സാധ്യതയുള്ള പ്രശ്നങ്ങള്‍” ല്‍ ചില വിവരങ്ങളുണ്ടു്.
നവീകരണം തുടങ്ങുന്നതിനു് മുമ്പു് നിങ്ങള്‍ പൊതികളുടെ പട്ടികയ്ക്കായുള്ള
apt ന്റെ ക്രമീകരണ ഫയലായ
/etc/apt/sources.list സജ്ജീകരിച്ചിരിയ്ക്കണം.
apt ഏതു്
“deb” വരിയുപയോഗിച്ചും കാണാവുന്ന എല്ലാ
പൊതികളേയും കണക്കിലെടുക്കുകയും, ഫയലിലെ ആദ്യത്തെ വരിയ്ക്കു് മുന്‍ഗണന കൊടുത്തു്
(അതുകൊണ്ടു് തന്നെ ഒന്നിലധികം മിററുകളുടെ സ്ഥാനമുണ്ടെങ്കില്‍ സാധാരണയായി
നിങ്ങള്‍ ഒരു പ്രാദേശിക ഹാര്‍ഡ് ഡിസ്ക് ആദ്യവും, അതിനു ശേഷം
സിഡി-റോമുകളും, പിന്നെ എച്ച്ടിടിപി/എഫ്‌ടിപി മിററുകളും
കൊടുക്കും), ഏറ്റവും ഉയര്‍ന്ന പതിപ്പിന്റെ സംഖ്യയുള്ള പൊതി തെരഞ്ഞെടുക്കുകയും
ചെയ്യും.
ഓരോ പ്രകാശനവും പലപ്പോഴും രണ്ടു വിധത്തില്‍ പരാമര്ശിക്കപ്പെടാറുണ്ട്. ഒന്ന്,
അതിന്റെ രഹസ്യപ്പേര് ഉപയോഗിച്ചും (ഉദാ:lenny,
squeeze)രണ്ട്: അതിന്റെ പദവി അനുസരിച്ചും (ഉദാ:
(i.e. oldstable, stable,
testing,
unstable). രഹസ്യനാമത്തിനാല്‍ പരാമര്ശിക്കപ്പെടുമ്പോള്‍
ഒരു പുതിയ പ്രകാശനം നിങ്ങളെ ഒരിക്കലും അത്ഭുതപ്പെടുത്തില്ല എന്ന
മെച്ചമുണ്ട്. ഇക്കാരണത്താലാണ് ഇങ്ങനെ ഒരു നിലപാടെടുത്തത്. അതിന്റെ പ്രകാശന
പ്രഖ്യാപനത്തിനായി നിങ്ങള്‍ സ്വയം ശ്രദ്ധിച്ചിരിക്കണമെന്ന് അതിന് ഒരിക്കലും
അര്‍ത്ഥമില്ല. പകരം പദവിയുടെ പേരാണ് ഉപയോഗിക്കുന്നതെങ്കില്‍ പ്രകാശനം നടന്ന
ഉടനെത്തന്നെ പുതുക്കാനായി വണ്ടിക്കണക്കിന് പൊതികളുടെ ലഭ്യത കണ്ടെത്താനാവും.
സഹജമായ ക്രമീകരണത്തില്‍ ഡെബിയന്റെ പ്രധാന ഇന്റര്‍നെറ്റ് സെര്‍വറുകളില്‍ നിന്നും
ഇന്‍സ്റ്റോള്‍ ചെയ്യാനാണു് സജ്ജീകരിച്ചിരിയ്ക്കുന്നതു്, പക്ഷേ
/etc/apt/sources.list തിരുത്തി ശൃംഖലയില്‍ നിങ്ങളുടെ
അടുത്തുള്ളൊരു മിറര്‍ ഉപയോഗിയ്ക്കാന്‍ നിങ്ങള്‍ ആഗ്രഹിച്ചേയേക്കാം.
ഡെബിയനിലെ എച്ച്ടിടിപി അല്ലെങ്കില്‍ എഫ്‌ടിപി മിറര്‍ അഡ്രസ്സുകള്‍ http://www.debian.org/distrib/ftplist ല്‍ കാണാം (“list of Debian mirrors” എന്ന വിഭാഗത്തില്‍ നോക്കുക). എച്ച്ടിടിപി മിററുകള്‍ സാധാരണയായി എഫ്‌ടിപി മിററുകളേക്കാള്‍ വേഗത കൂടിയതാണു്.
നിങ്ങളുടെ ഏറ്റവും അടുത്തുള്ള ഡെബിയന്‍ മിറര്‍
http://mirrors.kernel.org ആണെന്നിരിയ്ക്കട്ടെ. ഒരു ബൌസറോ
എഫ്‌ടിപി പ്രോഗ്രാമോ ഉപയോഗിച്ചു് ആ മിറര്‍ പരിശോധിയ്ക്കുമ്പോള്‍ പ്രധാന
തട്ടുകള്‍ ഇങ്ങനെ ക്രമീകരിച്ചതായി നിങ്ങള്‍ക്കു് കാണാം:
http://mirrors.kernel.org/debian/dists/squeeze/main/binary-amd64/... http://mirrors.kernel.org/debian/dists/squeeze/contrib/binary-amd64/...
apt നൊപ്പം ഈ മിറര്‍ ഉപയോഗിയ്ക്കാന്‍
ഈ വരി നിങ്ങളുടെ sources.list ഫയലില്‍ ചേര്‍ക്കുക:
deb http://mirrors.kernel.org/debian squeeze main contrib
`dists' എന്നതു് പറയാതെ തന്നെ ചേര്‍ക്കും എന്നും
പതിപ്പിന്റെ പേരിനു് ശേഷമുള്ള ആര്‍ഗ്യുമെന്റുകള്‍ ഒന്നിലധികം തട്ടുകളിലേയ്ക്കു്
വഴി വികസിപ്പിയ്ക്കാനാണുപയോഗിയ്ക്കുന്നതെന്നു് പ്രത്യേകം ഓര്‍ക്കുക.
പുതിയ ഉറവിടങ്ങള്‍ ചേര്‍ത്തിനു് ശേഷം നേരത്തെ ഉള്ള
sources.list ലെ “deb”
വരികള്‍ ഹാഷ് ചിഹ്നം (#) മുന്നില്‍ ചേര്‍ത്തു്
പ്രവര്‍ത്തനരഹിതമാക്കുക.
എച്ച്ടിടിപി അല്ലെങ്കില്‍ എഫ്‌ടിപി പൊതികളുടെ മിററുകള്‍ക്കു് പകരം ഒരു
പ്രാദേശിക ഡിസ്കിലെ മിറര്‍ ഉപയോഗിയ്ക്കാനായി (ഒരു പക്ഷേ
എന്‍എഫ്എസ് വഴി ചേര്‍ത്തതു്)
/etc/apt/sources.list മാറ്റം വരുത്താന്‍
നിങ്ങളാഗ്രഹിയ്ക്കുന്നുണ്ടാവാം.
ഉദാഹരണത്തിനു് നിങ്ങളുടെ പൊതികളുടെ മിറര്‍
/var/ftp/debian/ നു് അടിയില്‍ താഴെ പറയുന്ന പ്രധാന
തട്ടുകളോടെ ഉള്ളതാവാം:
/var/ftp/debian/dists/squeeze/main/binary-amd64/... /var/ftp/debian/dists/squeeze/contrib/binary-amd64/...
apt നൊപ്പം ഇതുപയോഗിയ്ക്കാന്‍
നിങ്ങളുടെ sources.list ഫയലില്‍ ഈ വരി ചേര്‍ക്കുക:
deb file:/var/ftp/debian squeeze main contrib
`dists' എന്നതു് പറയാതെ തന്നെ ചേര്‍ക്കും എന്നും
പതിപ്പിന്റെ പേരിനു് ശേഷമുള്ള ആര്‍ഗ്യുമെന്റുകള്‍ ഒന്നിലധികം തട്ടുകളിലേയ്ക്കു്
വഴി വികസിപ്പിയ്ക്കാനാണുപയോഗിയ്ക്കുന്നതെന്നു് പ്രത്യേകം ഓര്‍ക്കുക.
പുതിയ ഉറവിടങ്ങള്‍ ചേര്‍ത്തിനു് ശേഷം നേരത്തെ ഉള്ള
sources.list ലെ “deb”
വരികള്‍ ഹാഷ് ചിഹ്നം (#) മുന്നില്‍ ചേര്‍ത്തു്
പ്രവര്‍ത്തനരഹിതമാക്കുക.
നിങ്ങള്‍ സിഡികള്‍ മാത്രം
ഉപയോഗിയ്ക്കാനാഗ്രഹിയ്ക്കുന്നെങ്കില്‍
/etc/apt/sources.list നിലവിലുള്ള
“deb” വരികള്‍ ഒരു ഹാഷ് ചിഹ്നം
(#) മുന്നില്‍ ചേര്‍ത്ത് അഭിപ്രായമാക്കുക.
/etc/fstab ല്‍ നിങ്ങളുടെ സിഡി-റോം ചേര്‍ക്കാനായി
/cdrom എന്ന സ്ഥാനത്തിനുള്ള (/cdrom
എന്നു് തന്നെ ആയിരിയ്ക്കണമെന്നു് apt-cdrom നു്
നിര്‍ബന്ധമുണ്ടു്) ഒരു ചാര്‍ത്തുണ്ടെന്നു് ഉറപ്പാക്കുക. ഉദാഹരണത്തിനു്
/dev/hdc യാണു് നിങ്ങളുടെ സിഡി-റോം ഡ്രൈവ് എങ്കില്‍
/etc/fstab ല്‍ താഴെ പറയും പോലൊരു വരി കാണണം:
/dev/hdc /cdrom auto defaults,noauto,ro 0 0
നാലാമത്തെ കളത്തില്‍ defaults,noauto,ro എന്നതിനിടയില്‍
സ്പേയ്സുകളൊന്നും കാണരുതെന്നു് പ്രത്യേകം ഓര്‍ക്കുക.
ഇതു് പ്രവര്‍ത്തിയ്ക്കുന്നുണ്ടെന്നുറപ്പാക്കാന്‍ ഒരു സിഡി വച്ചു് താഴെ പറയും പോലെ പ്രവര്‍ത്തിപ്പിയ്ക്കുക
# mount /cdrom # നിങ്ങള്‍ പറഞ്ഞ സ്ഥാനത്തിതു് സിഡിയെ ചേര്‍ക്കും # ls -alF /cdrom # ഇതു് സിഡിയുടെ അടിത്തട്ടിലുള്ളതു് കാണിയ്ക്കും # umount /cdrom #ഇതു് സിഡിയെ വേര്‍പ്പെടുത്തും
അടുത്തതായി താഴെ പറയും പോലെ പ്രവര്‍ത്തിപ്പിച്ചു്:
# apt-cdrom add
നിങ്ങളുടെ കയ്യിലുള്ള ഓരോ ഡെബിയന്‍ ബൈനറി സിഡിയെക്കുറിച്ചുമുള്ള വിവരം ആപ്റ്റ് ഡാറ്റാബേസില്‍ ചേര്‍ക്കുക.
The recommended way to upgrade from previous Debian GNU/Linux releases is to use the package management tool apt-get. In previous releases, aptitude was recommended for this purpose, but recent versions of apt-get provide equivalent functionality and also have shown to more consistently give the desired upgrade results.
ആവശ്യമായ എല്ലാ ഡിസ്ക് ഭാഗങ്ങളും (റൂട്ട്, /usr എന്നീ
ഡിസ്ക്ക് ഭാഗങ്ങള്‍ പ്രത്യേകിച്ചു്) എഴുതാനും വായിയ്ക്കാനും പറ്റുന്ന തരത്തില്‍
താഴെ പറയുന്ന പൊലൊരു ആജ്ഞ ഉപയോഗിച്ചു് ചേര്‍ക്കാന്‍ മറക്കരുതു്:
# mount -o remount,rw /mountpoint
അടുത്തതായി നിങ്ങള്‍ (/etc/apt/sources.list ലെ) ആപ്റ്റ്
ഉറവിട ചാര്‍ത്തുകള്‍ “squeeze”
അല്ലെങ്കില്‍ “stable” എന്നാണു്
സൂചിപ്പിയ്ക്കുന്നതെന്നു് ഒന്നുകൂടി ഉറപ്പാക്കുക. lenny നെ
സൂചിപ്പിയ്ക്കുന്ന ഒരു വരികളും ഉണ്ടാകരുതു്.
![]() | Note |
|---|---|
Source lines for a CD-ROM might sometimes refer to
“ |
/usr/bin/script എന്ന ആജ്ഞ ഉപയോഗിച്ചു് നിങ്ങളുടെ നവീകരണ പ്രവര്‍ത്തനവേളയുടെ ഒരു ട്രാന്‍സ്ക്രിപ്റ്റ് സൂക്ഷിച്ചു് വയ്ക്കണമെന്നു് ശക്തമായി ശുപാര്ശ ചെയ്യുന്നു. ഇങ്ങനെ ചെയ്താല്‍ എന്തെങ്കിലും പ്രശ്നം സംഭവിയ്ക്കുന്ന സന്ദര്‍ഭത്തില്‍ നിങ്ങള്‍ക്കു് എന്താണു് സംഭവിച്ചതെന്നതിന്റെ ഒരു നാള്‍വഴി കയ്യിലുണ്ടാവുകയും, ആവശ്യം വന്നാല്‍, പിഴവറിയിയ്ക്കുമ്പോള്‍ നല്‍കുകയും ചെയ്യാം. പിടിച്ചു് വയ്ക്കാന്‍, താഴെ പറയുമ്പോലെ അടിച്ചു് വയ്ക്കുക:
# script -t 2>~/upgrade-squeezestep.time -a ~/upgrade-squeezestep.script
or similar. If you have to rerun the typescript (e.g. if you have to reboot
the system) use different step values to indicate
which step of the upgrade you are logging. Do not put the typescript file in
a temporary directory such as /tmp or
/var/tmp (files in those directories may be deleted
during the upgrade or during any restart).
The typescript will also allow you to review information that has scrolled
off-screen. If you are at the system's console, just switch to VT2 (using
Alt+F2)
and, after logging in, use less -R
~root/upgrade-squeeze.script to view the file.
നവീകരണം പൂര്‍ത്തിയാക്കിയ ശേഷം exit എന്നു് പ്രോംറ്റില്‍
അടിച്ചു് script നിര്‍ത്താം.
scriptന് വേണ്ടി -tസ്വിച്ച് ഉപയോഗിച്ചിട്ടുണ്ടെങ്കില്‍ scriptreplay പരിപാടി ഉപയോഗിച്ച് ആ മണ്ഡലം(session) മുഴുവന്‍ പുനര്‍പ്രവര്‍ത്തനം നടത്താം.
# scriptreplay ~/upgrade-squeeze.time ~/upgrade-squeeze.script
ആദ്യം പുതിയ പതിപ്പിനു് ലഭ്യമായ എടുക്കേണ്ട പൊതികള്‍ കാണുക. താഴെ പറയുന്നതു് പ്രവര്‍ത്തിപ്പിച്ചു് ഇതു് ചെയ്യാം:
# apt-get update
You have to make sure before upgrading your system that you have sufficient
hard disk space when you start the full system upgrade described in Section 4.4.6, “Upgrading the system”. First, any package needed for installation that
is fetched from the network is stored in
/var/cache/apt/archives (and the
partial/ subdirectory, during download), so you must
make sure you have enough space on the file system partition that holds
/var/ to temporarily download the packages that will be
installed in your system. After the download, you will probably need more
space in other file system partitions in order to both install upgraded
packages (which might contain bigger binaries or more data) and new packages
that will be pulled in for the upgrade. If your system does not have
sufficient space you might end up with an incomplete upgrade that might be
difficult to recover from.
apt-get can show you detailed information of the disk space needed for the installation. Before executing the upgrade, you can see this estimate by running:
# apt-get -o APT::Get::Trivial-Only=true dist-upgrade [ ... ] XXX upgraded, XXX newly installed, XXX to remove and XXX not upgraded. Need to get xx.xMB of archives. After this operation, AAAMB of additional disk space will be used.
![]() | Note |
|---|---|
നവീകരണ പ്രക്രിയ തുടങ്ങുമ്പോള്‍ ഈ ആജ്ഞ പ്രവര്‍ത്തിപ്പിയ്ക്കുമ്പോള്‍, ഇനി വരുന്ന വിഭാഗങ്ങളില്‍ വിവരിച്ച കാരണങ്ങള്‍ കൊണ്ടു്, ചിലപ്പോള്‍ പിശകു് പറ്റാം. Section 4.4.4, “ചുരുങ്ങിയ സിസ്റ്റത്തിന്റെ നവീകരണം” ല്‍ പറഞ്ഞ പോലെ ചുരുങ്ങിയ സിസ്റ്റത്തിന്റെ നവീകരണം പൂര്‍ത്തിയാകുന്നതു് വരെ നിങ്ങള്‍ക്കു് കാത്തിരിയ്ക്കാനും ഡിസ്ക്ക് ഉപയോഗം കണക്കുകൂട്ടാനുള്ള ഈ ആജ്ഞ പ്രവര്‍ത്തിപ്പിയ്ക്കുന്നതിനു് മുമ്പു് നിങ്ങളുടെ കെര്‍ണല്‍ നവീകരിയ്ക്കേണ്ടിയും വന്നേയ്ക്കാം. |
If you do not have enough space for the upgrade, apt-get will warn you with a message like this:
E: You don't have enough free space in /var/cache/apt/archives/.
In this situation, make sure you free up space beforehand. You can:
Remove packages that have been previously downloaded for installation (at
/var/cache/apt/archives). Cleaning up the package
cache by running apt-get clean will remove all previously
downloaded package files.
മറന്നു പോയ പൊതികള്‍ നീക്കം ചെയ്യുക. നിങ്ങള്‍ popularity-contest ഇന്‍സ്റ്റോള്‍
ചെയ്തിട്ടുണ്ടെങ്കില്‍ popcon-largest-unused ഉപയോഗിച്ചു്
ഏറ്റവും കൂടുതല്‍ ഡിസ്ക്കില്‍ സ്ഥലമെടുക്കുന്നതും നിങ്ങള്‍
ഉപയോഗിയ്ക്കാത്തതുമായ പൊതികളെ കാണാം.deborphan അല്ലെങ്കില്‍
debfoster ഉപയോഗിച്ചു് പഴയ പ്രാധാന്യം കഴിഞ്ഞുപോയ
പൊതികളെക്കുറിച്ചറിയാം (Section 4.9, “കാലഹരണപ്പെട്ട പൊതികള്‍” കാണുക). അല്ലെങ്കില്‍
നിങ്ങള്‍ക്കു് aptitude “visual mode” ല്‍
തുറന്നു് “Obsolete and Locally Created Packages” എന്ന
വിഭാഗത്തില്‍ പഴയ പ്രാധാന്യം കഴിഞ്ഞുപോയ പൊതികളെ കാണാം.
കൂടുതല്‍ സ്ഥലമെടുക്കുന്നതു് നിങ്ങള്‍ക്കിപ്പോള്‍ ആവശ്യമില്ലാത്തതുമായ പൊതികള്‍
നീക്കം ചെയ്യുക (നവീകരണത്തിനു് ശേഷം നിങ്ങള്‍ക്കവ വീണ്ടും ഇന്‍സ്റ്റോള്‍
ചെയ്യാം). ഏറ്റവും കൂടുതല്‍ ഡിസ്ക്ക് സ്ഥലം ഉപയോഗിയ്ക്കുന്ന പൊതികളെ കാണാന്‍
നിങ്ങള്‍ക്കു് (debian-goodies എന്ന
പൊതിയിലുള്ള) dpigs അല്ലെങ്കില്‍ wajig
ഉപയോഗിയ്ക്കാം (wajig size പ്രവര്‍ത്തിപ്പിച്ചു്).
You can list packages that take up most of the disk space with aptitude. Start aptitude in
“visual mode”, select
→ , press l and enter
~i, press S and enter
~installsize, then it will give you nice list to work
with.
ആവശ്യമില്ലാത്ത പരിഭാഷകളും പ്രാദേശികവത്കരണ ഫയലുകളും നീക്കം
ചെയ്യുക. localepurge എന്ന പൊതി
ഇന്‍സ്റ്റോള്‍ ചെയ്തു് തെരഞ്ഞെടുത്ത ലൊക്കേലുകള്‍ മാത്രമേ സിസ്റ്റത്തില്‍
സൂക്ഷിയ്ക്കുന്നുള്ളൂ എന്നു് ക്രമീകരിയ്ക്കുക. ഇതു്
/usr/share/locale ല്‍ എടുക്കുന്ന ഡിസ്ക്ക് സ്ഥലം
കുറയ്ക്കും.
/var/log/ ലെ നാള്‍വഴികള്‍ തത്കാലം മറ്റൊരു
സിസ്റ്റത്തിലേയ്ക്കു് നീക്കുകയോ എന്നേയ്ക്കുമായി നീക്കം ചെയ്യുകയോ ചെയ്യാം.
താത്കാലികമായി ഒരു /var/cache/apt/archives
ഉപയോഗിയ്ക്കുക: താത്കാലികമായി സൂക്ഷിച്ചുവയ്ക്കുന്ന തട്ടു് മറ്റൊരു ഫയല്‍
സിസ്റ്റത്തില്‍ നിന്നും എടുക്കാം (USB സൂക്ഷിപ്പു് ഉപകരണം,
താത്കാലിക ഹാര്‍ഡ് ഡിസ്ക്ക്, നേരത്തെ തന്നെ ഉപയോഗിയ്ക്കുന്ന ഫയല്‍
സിസ്റ്റം. ...)
![]() | Note |
|---|---|
ശൃംഖലാ ബന്ധം നവീകരണത്തിനിടയില്‍ തടസ്സപ്പെടാനിടയുള്ളതിനാല്‍ എന്‍എഫ്‌എസ് വഴി ചേര്‍ത്തതുപയോഗിയ്ക്കരുതു്. |
ഉദാഹരണത്തിനു്, നിങ്ങളുടെ കയ്യില്‍ /media/usbkey
ചേര്‍ത്ത ഒരു യുഎസ്ബി ഡ്രൈവുണ്ടെങ്കില്‍:
ഇന്‍സ്റ്റോള്‍ ചെയ്യാനായി നേരത്തെ എടുത്തുവച്ച പൊതികള്‍ നീക്കം ചെയ്യുക:
# apt-get clean
/var/cache/apt/archives എന്ന തട്ടു്
യുഎസ്ബി ഡ്രൈവിലേയ്ക്കു് പകര്‍ത്തുക:
# cp -ax /var/cache/apt/archives /media/usbkey/
താത്കാലികമായി സൂക്ഷിയ്ക്കുന്ന തട്ടു് ഇപ്പോഴുള്ളതില്‍ ചേര്‍ക്കുക:
# mount --bind /media/usbkey/archives /var/cache/apt/archives
നവീകരണത്തിനു് ശേഷം നേരത്തെയുണ്ടായിരുന്ന
/var/cache/apt/archives തിരിച്ചു് വയ്ക്കുക:
# umount /media/usbkey/archives
/media/usbkey/archives ല്‍ ബാക്കിയുള്ള നീക്കം ചെയ്യുക
നിങ്ങളുടെ സിസ്റ്റത്തില്‍ ചേര്‍ത്തിട്ടുള്ള ഏതു് തട്ടിലും താത്കാലികമായി സൂക്ഷിയ്ക്കാനുള്ള തട്ടു് സൃഷ്ടിയ്ക്കാം.
Do a minimal upgrade of the system (see Section 4.4.4, “ചുരുങ്ങിയ സിസ്റ്റത്തിന്റെ നവീകരണം”) or partial upgrades of the system followed by a full upgrade. This will make it possible to upgrade the system partially, and allow you to clean the package cache before the full upgrade.
സുരക്ഷിതമായി പൊതികള്‍ നീക്കം ചെയ്യാന്‍ നിങ്ങളുടെ
sources.list തിരിച്ചു് lenny എന്നാക്കാനാണു്,
Section A.2, “നിങ്ങളുടെ സോഴ്സ് പട്ടിക പരിശോധിയ്ക്കുന്നതു്”ല്‍ വിവരിച്ച പോലെ, നിര്‍ദ്ദേശിയ്ക്കുന്നതു്.
In some cases, doing the full upgrade (as described below) directly might remove large numbers of packages that you will want to keep. We therefore recommend a two-part upgrade process, first a minimal upgrade to overcome these conflicts, then a full upgrade as described in Section 4.4.6, “Upgrading the system”.
To do this first, run:
# apt-get upgrade
മറ്റു് പൊതികള്‍ നീക്കം ചെയ്യുന്നതോ ഇന്‍സ്റ്റോള്‍ ചെയ്യുന്നതോ ആവശ്യമില്ലാതെ നവീകരിയ്ക്കാന്‍ കഴിയുന്ന പൊതികള്‍ നവീകരിയ്ക്കാന്‍ ഇതു് വഴി കഴിയും.
The minimal system upgrade can also be useful when the system is tight on space and a full upgrade cannot be run due to space constrains.
The udev version in squeeze
requires a kernel of version 2.6.26 or newer with the
CONFIG_SYSFS_DEPRECATED option disabled and the
CONFIG_INOTIFY_USER and
CONFIG_SIGNALFD options enabled. Because the standard
Debian kernels in lenny (version 2.6.26) have
CONFIG_SYSFS_DEPRECATED enabled, and the udev version in lenny will not
provide all the functionality expected by the latest kernels, special care
must be taken when upgrading to avoid putting your system in an unbootable
state.
Booting the 2.6.26 kernel from lenny with the udev from squeeze may result in a failure
to correctly assign names to network devices, and will also fail to apply
certain additional permissions to block devices (such as access by the
disk group). The software itself will appear to be
working, but some rules (for example, network-based rules) will not be
loaded properly. It is therefore strongly recommended that you upgrade the
kernel on its own at this point, to ensure a compatible kernel is available
before upgrading udev.
ഈ കെര്‍ണല്‍ നവീകരണവുമായി മുമ്പോട്ടു് പോകാന്‍, പ്രവര്‍ത്തിപ്പിയ്ക്കേണ്ടതു്:
# apt-get install linux-image-2.6-flavor
കെര്‍ണല്‍ പൊതിയുടെ ഏതു് വകഭേദമാണു് ഇന്‍സ്റ്റോള്‍ ചെയ്യേണ്ടതെന്നതിനെക്കുറിച്ചു് സഹായത്തിനു് Section 4.6.1, “കെര്‍ണല്‍ മെറ്റാപാക്കേജ് ഇന്‍സ്റ്റോള്‍ ചെയ്യുന്നതു്” കാണുക.
The move of some firmware to separate packages in the non-free archive (see Section 2.1.2, “Firmware moved to the non-free section”) means that it may be necessary to install additional firmware packages after upgrading to the new kernel to support some hardware. Some hardware that was operating correctly before the upgrade might fail to work once the kernel is upgraded. Look out for warning messages from the kernel install or initramfs generation scripts, and make sure the necessary firmware packages are installed.
Users of the grub bootloader should
make sure that update-grub is run as part of the kernel
upgrade, or run it manually.
Immediately after upgrading the kernel, you should also install the new
udev to minimize the risk of other
incompatibilities caused by using the old udev with a new kernel [8]. You can do this by running:
# apt-get install udev
You should reboot the system [9] once you have upgraded both the kernel and udev.
Once you have taken the previous steps, you are now ready to continue with the main part of the upgrade. Execute:
# apt-get dist-upgrade
![]() | Note |
|---|---|
The upgrade process for other releases recommended the use of aptitude for the upgrade. This tool is not recommended for upgrades from lenny to squeeze. |
വ്യവസ്ഥിതിയുടെ മുഴുവന്‍ പുതുക്കലും ഇത് നടത്തിക്കൊള്ളും. അതായത്, ലഭ്യമായ എല്ലാ പൊതികളുടേയും ഏറ്റവും പുതിയ പതിപ്പുകള്‍ പ്രതിഷ്ഠിക്കുകയും, വ്യത്യസ്ത പ്രകാശനങ്ങളിലെ പൊതികള്‍ തമ്മില്‍ വരാവുന്ന ആശ്രിതത്വ പ്രശ്നങ്ങള്‍ പരിഹരിക്കുകയും ചെയ്യും. വേണ്ടിവന്നാല്‍, പുതിയ ചില പൊതികള്‍ (സാധാരണയായി ഗ്രന്ഥാവലിയുടെ പുതിയ പതിപ്പുകളോ പുനര്‍നാമകരണം ചെയ്യപ്പെട്ട പൊതികളോ) കൂടി സ്ഥാപിക്കുകയും, വൈരുദ്ധ്യമുള്ള കാലഹരണപ്പെട്ട പൊതികള്‍ നീക്കിക്കളയുകയും ചെയ്യും.
ഒരു കൂട്ടം സിഡിറോമുകള്‍ (ഡിവിഡികള്‍) ഉപയോഗിച്ച് പുതുക്കല്‍ നടത്തുമ്പോള്‍ ഒരു പ്രത്യേക സിഡിതന്നെ പുതുക്കലിനിടയ്ക്കുള്ള വിവിധ ഘട്ടങ്ങളില്‍ ഇടാനാവശ്യപ്പെട്ടെന്നു വരും.ഒരേ സിഡി തന്നെ പലതവണ ഇടേണ്ടതായി വരും. സിഡിയില്‍ പലയിടത്തായി ചിതറിക്കിടക്കുന്ന പരസ്പര ബന്ധമുള്ള പൊതികളാണതിന് കാരണം.
New versions of currently installed packages that cannot be upgraded without
changing the install status of another package will be left at their current
version (displayed as “held back”). This can be resolved by
either using aptitude to choose these packages for
installation or by trying apt-get -f install
.
package
The following sections describe known issues that might appear during an upgrade to squeeze.
Support for cryptoloop has been dropped from the Linux kernel packages included in Debian 6.0. Existing installations using cryptoloop need to be transitioned to dm-crypt before the upgrade.
The upgrade process to squeeze might ask for removal of packages in the system. The precise list of packages will vary depending on the set of packages that you have installed. These release notes give general advice on these removals, but if in doubt, it is recommended that you examine the package removals proposed by each method before proceeding.
Some common packages that are expected to be removed include: autofs (replaced by autofs5), dhcp3 (replaced by isc-dhcp), madwifi-source, python-setuptools and python2.4 (replaced by python2.6). For more information about packages
obsoleted in squeeze, see Section 4.9, “കാലഹരണപ്പെട്ട പൊതികള്‍”.
ഒരു aptitude, apt-get, അല്ലെങ്കില്‍ dpkg നടപടി താഴെ പറയുന്നൊരു പിശകോടെ പരാജയപ്പെടുകയാണെങ്കില്‍
E: Dynamic MMap ran out of room
സഹജമായ സൂക്ഷിപ്പ്സ്ഥലം വേണ്ടത്ര ഇല്ല. സൂക്ഷിപ്പ് സ്ഥലത്തിന്റെ വ്യാപ്തി
വര്ദ്ധിപ്പിച്ചോ /etc/apt/sources.listലെ നിങ്ങള്ക്ക്
അവശ്യമില്ലാത്ത വരികളില്‍ അഭിപ്രായപ്രകടനം നടത്തിയോ നീക്കംചെയ്തോ ഇത്
പരിഹരിക്കാവുന്നതേ ഉള്ളൂ. തഴെകൊടുത്ത ആജ്ഞ പുതുക്കല്‍ നടപടികള്‍ക്കാവശ്യമായ
ഒരു മൂല്യം നല്‍കിക്കൊള്ളും.
# echo 'APT::Cache-Limit "12500000";' >> /etc/apt/apt.conf
ആ ഫയലില്‍ ഈ ചരം നിങ്ങള്‍ സജ്ജീകരിച്ചിട്ടില്ലെന്നിതു് ഊഹിയ്ക്കുന്നു.
Sometimes it's necessary to enable the
APT::Force-LoopBreak option in APT to be able to
temporarily remove an essential package due to a Conflicts/Pre-Depends
loop. apt-get will alert you of this and abort the
upgrade. You can work around this by specifying the option -o
APT::Force-LoopBreak=1 on the apt-get command
line.
It is possible that a system's dependency structure can be so corrupt as to require manual intervention. Usually this means using apt-get or
# dpkg --remove package_name
വഴി ചില പ്രശ്നക്കാരായ പൊതികളെ നീക്കം ചെയ്യാം, അല്ലെങ്കില്‍
# apt-get -f install # dpkg --configure --pending
വിരളമായ സന്ദര്‍ഭങ്ങളില്‍ നിങ്ങള്‍ക്കു് താഴെ പറയു പോലൊരു ആജ്ഞ ഉപയോഗിച്ചു് വീണ്ടും ഇന്‍സ്റ്റോള്‍ ചെയ്യാന്‍ നിര്‍ബന്ധിയ്ക്കേണ്ടി വന്നേയ്ക്കാം
# dpkg --install /path/to/package_name.deb
“pure” lennyല്‍ നിന്ന് പുതുക്കല്‍ നടത്തുമ്പോള്‍ ഫയലുകളുടെ സംഘട്ടനം ഉണ്ടാവാന്‍ പാടില്ല; എന്നാല്‍ അനൌദ്യോഗിക പരിപാടികള്‍ പ്രതിഷ്ഠിച്ചിട്ടുണ്ടെങ്കില്‍ ഇങ്ങനെ സംഭവിക്കാം. ഒരു ഫയല്‍ സംഘട്ടനം ഇതുപോലൊരു പിശകിന് കാരണമായേക്കും:
Unpacking<package-foo>(from<package-foo-file>) ... dpkg: error processing<package-foo>(--install): trying to overwrite `<some-file-name>', which is also in package<package-bar>dpkg-deb: subprocess paste killed by signal (Broken pipe) Errors were encountered while processing:<package-foo>
പിശക് കാണിക്കുന്ന സന്ദേശത്തിന്റെ last വരിയില്‍ പരാമര്‍ശിച്ച പൊതി നിര്‍ബ്ബന്ധമായി നീക്കം ചെയ്തുകൊണ്ട് ഫയല്‍ സംഘട്ടനം നിങ്ങള്‍ക്ക് ഒഴിവാക്കാം:
# dpkg -r --force-depends package_name
After fixing things up, you should be able to resume the upgrade by repeating the previously described apt-get commands.
During the upgrade, you will be asked questions regarding the configuration
or re-configuration of several packages. When you are asked if any file in
the /etc/init.d directory, or the
/etc/manpath.config file should be replaced by the
package maintainer's version, it's usually necessary to answer `yes' to
ensure system consistency. You can always revert to the old versions, since
they will be saved with a .dpkg-old extension.
എന്താണ് ചെയ്യേണ്ടതെന്ന് കൃത്യമായി നിങ്ങള്‍ക്ക് അറിയില്ലെങ്കില്‍, പൊതികളുടേയോ, ഫയലുകളുടേയോ പേര് കുറിച്ചെടുത്ത് പിന്നീടൊരിക്കല്‍ ശരിയാക്കാം. പുതുക്കിക്കൊണ്ടിരിക്കുമ്പോള്‍ യവനികയില്‍ തെളിഞ്ഞിരുന്ന വിവരങ്ങള്‍ typescript ഫയലില്‍ നിന്ന് തെരഞ്ഞെടുക്കാവുന്നതാണ്.
If you are running the upgrade using the system's local console you might find that at some points during the upgrade the console is shifted over to a different view and you lose visibility of the upgrade process. For example, this will happen in desktop systems when gdm is restarted.
To recover the console where the upgrade was running you will have to use Ctrl+Alt+F1 to switch back to the virtual terminal 1 if in the graphical startup screen or use Alt+F1 if in the local text-mode console. Replace F1 with the function key with the same number of the virtual terminal the upgrade was running in. You can also use Alt+Left Arrow or Alt+Right Arrow to switch between the different text-mode terminals.
In most cases, packages should upgrade smoothly between lenny and squeeze. There are a small number of cases where some intervention may be required, either before or during the upgrade; these are detailed below on a per-package basis.
Evolution (the GNOME Desktop mail client) has been updated from version
2.22 to 2.30. This changes the storage
format used by the package for local data and there is a possibility of data
loss if the upgrade is performed whilst evolution is running. Exiting the application
itself may not be sufficient, as various related components will continue to
run in the background. To avoid any potential issues, it is recommended that
you completely exit your desktop environment before beginning the upgrade to
squeeze.
As part of the upgrade process, evolution will check whether any related
processes are running and will recommend that they be closed. A secondary
check for processes will then be performed; if necessary, a choice will be
offered between allowing the remaining processes to be killed or aborting
the upgrade in order to resolve the situation by hand.
ഈ വിഭാഗം കെര്‍ണല്‍ നവീകരിക്കുന്നതിനെ കുറിച്ചും അതുമായി ബന്ധപ്പെട്ട
സുപ്രധാനമായ പ്രശ്നങ്ങളും വിവരിക്കുന്നു. ഡെബിയന്‍ നല്‍കുന്ന linux-image-* പൊതികളില്‍ ഒരെണ്ണം
സ്ഥാപിക്കുകയോ,അല്ലെങ്കില്‍ ഉറവിടത്തില്‍ നിന്നും കമ്പൈല്‍ ചെയ്തു സ്വന്തമായി
ഒരു കെര്‍ണല്‍ ഉണ്ടാക്കുകയെ ചെയ്യാം.
ഈ വകുപ്പിലെ ഒട്ടനവധി വിവരങ്ങളും ഉള്‍പ്പെടുത്തിയിട്ടുള്ളത് നിങ്ങള്‍
initramfs-tools ന്റേയും udevന്റേയും കൂടെ വിഘടിത ഡെബിയന്‍ കേര്‍ണലാണ്
ഉപയോഗിക്കുന്നത് എന്ന നിഗമനം അടിസ്ഥാനമാക്കിയാണ്. initrd ആവശ്യമില്ലാത്ത
നിങ്ങള്‍ക്കിഷ്ടപ്പെട്ട വേറൊരു കേര്‍ണലാണ് നിങ്ങള്‍ തെരഞ്ഞെടുക്കുന്നതെങ്കില്‍,
വ്യത്യസ്തമായൊരു initrd ഉത്പാദകമാണ് ഉപയോഗിക്കുന്നതെങ്കില്‍ ഇതിലെ ചില
വിവരങ്ങള്‍ നിങ്ങള്ക്ക് സംഗതമായിരിക്കില്ല.
lennyല്‍നിന്ന് squeezeലേക്ക് നവീകരണം നടത്തുമ്പോള്‍, ലീനക്സ്-ഇമേജ്-2.6-*മെറ്റാപാക്കേജ് പ്രതിഷ്ഠിക്കാന്‍ ശക്തമായി ശുപാര്ശ ചെയ്യുന്നു. പുതുക്കലിനിടെ ഈ പൊതി യാന്ത്രികമായിത്തന്നെ പ്രതിഷ്ഠിക്കപ്പെടും. ഇത് പ്രവര്ത്തിപ്പിച്ചുകൊണ്ട് നിങ്ങള്‍ക്കത് മനസ്സിലാക്കാവുന്നതാണ്.
# dpkg -l "linux-image*" | grep ^ii
ഫലപ്രാപ്തി ഒന്നും കാണുന്നില്ലെങ്കില്‍, നിങ്ങള്ക്ക് ഒരു പുതിയ ലീനക്സ്- ഇമേജ് പൊതി കൈയോടെ പ്രതിഷ്ഠിക്കേണ്ടതായിവരും. നിലവില്‍ ലഭ്യമായ ലീനക്സ്-ഇമേജ്-2.6 മെറ്റാ പൊതികളുടെ ഒരു പട്ടിക കാണാന്‍ ഇത് പ്രവര്‍ത്തിപ്പിക്കുക:
# apt-cache search linux-image-2.6- | grep -v transition
If you are unsure about which package to select, run uname
-r and look for a package with a similar name. For example, if
you see '2.6.26-2-686', it is recommended that you
install linux-image-2.6-686. You
may also use apt-cache to see a long description of each
package in order to help choose the best one available. For example:
# apt-cache show linux-image-2.6-686
You should then use apt-get install to install it. Once
this new kernel is installed you should reboot at the next available
opportunity to get the benefits provided by the new kernel version.
For the more adventurous there is an easy way to compile your own custom
kernel on Debian GNU/Linux. Install the kernel-package tool and read the documentation
in /usr/share/doc/kernel-package. Alternatively, you
can also use the kernel sources, provided in the linux-source-2.6 package. You can make use of
the deb-pkg target available in the sources' makefile for
building a binary package. There are some differences in these two
approaches, please consult the respective package's documentation.
താല്‍ക്കാലികമായി ബൂട്ട് ചെയ്യാത്ത ഒരവസ്ഥ വരാതിരിക്കാന്‍, കഴിയുമെങ്കില്‍
പ്രധാനപ്പെട്ട dist-upgrade നവീകരണത്തില്‍നിന്ന് ഭിന്നമായി
കേര്‍ണല്‍ പൊതി ഒറ്റക്ക് നവീകരിക്കുന്നതാണ് നിങ്ങളുടെ നന്മക്ക് നല്ലത്. Section 4.4.4, “ചുരുങ്ങിയ സിസ്റ്റത്തിന്റെ നവീകരണം”ല്‍ വിവരിച്ച കുറഞ്ഞ നവീകരണപ്രക്രിയക്ക് ശേഷം
മാത്രമേ ചെയ്യാവൂ എന്ന് ശ്രദ്ധിച്ചിരിക്കണം.
In lenny and later, a new kernel mechanism for hardware discovery may change the order in which devices are discovered on your system on each boot, affecting the device names assigned to them. For example, if you have two network adapters that are associated with two different drivers, the devices eth0 and eth1 refer to may be swapped.
For network devices, this reordering is normally avoided by the definitions
at /etc/udev/rules.d/70-persistent-net.rules for
udev. Since these rules were
already in place in lenny, no additional action should be
required when upgrading to squeeze to get the benefit of stable
network device names. Please note, however, that this udev mechanism means
that a given network device name is tied to a particular piece of hardware;
if you, for instance, exchange ethernet adapters in a deployed squeeze
system, the new adapter will get a new interface name instead of using the
existing one. To reuse an existing device name for new hardware, you will
need to delete the associated entry from
/etc/udev/rules.d/70-persistent-net.rules.
For storage devices, you may be able to avoid this reordering by using
initramfs-tools and configuring it
to load storage device driver modules in the same order they are currently
loaded. However, in light of other changes to the storage subsystem of the
Linux kernel as described at Section 5.1.1, “Migration of disk drivers from IDE to PATA subsystem”, this is
usually not worth the effort and it is recommended instead to use device
names that are guaranteed to be stable over time, such as the UUID aliases
[10] in the /dev/disk/by-uuid/ directory or LVM
device names in /dev/mapper/.
വ്യവസ്ഥിതി ബൂട്ട് ചെയ്യാന്‍ initramfs-toolsകൊണ്ട് സൃഷ്ടിച്ച initrd
ഉപയോഗിക്കുമ്പോള്‍, ചില സന്ദര്‍ഭങ്ങളില്‍ udev കൊണ്ടുള്ള ഉപകരണ ഫയലുകളുടെ നിര്മ്മാണത്തിന്
ബൂട്ടിന്റെ ചെറു ആജ്ഞ പ്രവര്ത്തനക്ഷമമാകുന്നത് അസാധാരണമായി
നീണ്ടുപോയെന്നുവരാം. .
അടിസ്ഥാന ഫയലുകള്‍ കയറ്റാന്‍ കഴിയാതെ നിങ്ങളെ ഒരു ഡീബഗ്ഷെല്ലില്‍ വിട്ടേച്ച്
പോകുന്ന കാരണം ബൂട്ടിംഗ് പരാജയമായിരിക്കും സാധാരണ ലക്ഷണം. പിന്നീടൊരിക്കല്‍
നിങ്ങളത് പരിശോധിച്ചാല്‍ /devല്‍
ആവശ്യമുണ്ടായിരിക്കേണ്ട ഫയലുകള്‍ ഉള്ളതായികാണാം. അടിസ്ഥാന ഫയല്‍ വ്യവസ്ഥ
USB ഡിസ്കിലോ RAIDലോ ആയിരിക്കുമ്പോഴോ,
അല്ലെങ്കില്‍
LILO
ഉപയോഗിക്കുമ്പോഴോ ആണ് ഇങ്ങനെ കണ്ടെത്തിയിട്ടുള്ളത്.
rootdelay= എന്ന ബൂട്ട്
പരാമീറ്റര്‍ ഉപയോഗിക്കുന്നതാണു ഈ പ്രശ്നത്തിന്റെ ഒരു പരിഹാരംഇടവേള സമയത്തിന്റെ
(സെക്കന്‍ഡ്) വില മാറ്റേണ്ടി വരും
9
നവീകരണത്തിന് ശേഷം അടുത്ത പ്രസാധനത്തിനുള്ള തയ്യാറെടുപ്പിനായി നിങ്ങള്ക്ക് ഒട്ടനവധി കാര്യങ്ങള്‍ ചെയ്യാനാവും.
കാലഹരണപ്പെട്ടതും ഉപയോഗശൂന്യവുമായ പൊതികള്‍ Section 4.9, “കാലഹരണപ്പെട്ട പൊതികള്‍”ല്‍ പറഞ്ഞ പ്രകാരം നീക്കം ചെയ്യണം. അവ ഏതു ക്രമീകരണ ഫയലുകളാണ് ഉപയോഗപ്പെടുത്തുന്നത് എന്ന് പുനപരിശോധിച്ച് ക്രമീകരണ ഫയലുകള്‍ നീക്കം ചെയ്യാന്‍ പൊതികള്‍ ഒഴിവാക്കല്‍ പരിഗണിക്കാം.
During the upgrade, you will normally have been offered the option to "chainload" GRUB 2: that is, to keep GRUB Legacy as the primary boot loader but to add an option to it to load GRUB 2 and then start your Debian GNU/Linux system from that. This allows you to verify that GRUB 2 works on your system before committing to use it permanently.
Once you have confirmed that GRUB 2 works, you should switch to using it properly: the chainloading setup is only intended to be used temporarily. You can do this by running upgrade-from-grub-legacy.
The GRUB Manual has more information on the changes between GRUB Legacy and GRUB 2, some of which may require changes to complex configurations. If you have not modified your boot loader configuration, you should not need to do anything further.
With the next release of Debian GNU/Linux 7.0 (codenamed wheezy) some features will be deprecated. Users will need to migrate to other alternatives to prevent trouble when updating to 7.0.
This includes the following features:
OpenVZ and Linux-Vserver: Debian GNU/Linux 6.0 will be the last release to include Linux kernel virtualization featuresets outside of mainline. This means that the OpenVZ and Linux-Vserver featuresets should be considered deprecated, and users should migrate to linux-2.6 upstream merged virtualization solutions like KVM, Linux Containers or Xen.
The gdm package (GNOME Display
Manager version 2.20) will be obsoleted by gdm3, a rewritten version. See Section 5.6, “ഗ്നോം പണിയിടത്തിലെ മാറ്റങ്ങളും പിന്തുണയും” for more information.
Introducing several thousand new packages, squeeze also retires and omits more than four thousand old packages that were in lenny. It provides no upgrade path for these obsolete packages. While nothing prevents you from continuing to use an obsolete package where desired, the Debian project will usually discontinue security support for it a year after squeeze's release[11], ഇതിനിടക്ക് മറ്റു തരത്തിലുള്ള പിന്തുണയും സാധാരണ ഉണ്ടാവില്ല. ലഭ്യമായ മറ്റ് ഏതെങ്കിലും ഉപയോഗിച്ച് പകരം വെയ്ക്കാന്‍ ശുപാര്ശ ചെയ്യുന്നു.
വിതരണങ്ങളില്‍നിന്ന് പൊതികള്‍ നീക്കം ചെയ്യപ്പെടേണ്ടിവരുന്നതിന് പല കാരണങ്ങളുമുണ്ട്: അവയൊന്നും വരുംകാലത്തേക്കായി പരിപാലിക്കപ്പെടില്ല; ഡെബിയന്‍ നിര്മ്മാതാക്കളിലാരും അവ പരിപാലിക്കാന്‍ ഒരിക്കലും താത്പര്യം കാണിക്കില്ല; അവയുടെ പ്രവര്ത്തന ശേഷി മറ്റു സോഫ്റ്റ്‌വേറുകള്‍ (മറ്റു പതിപ്പുകള്‍) അതിലംഘിച്ചുകഴിഞ്ഞു: അല്ലെങ്കില്‍, അവയിലെ പിഴവുകള്‍ കാരണം squeezeനു യോജിച്ചതായി പരിഗണിക്കാനാവില്ല. എങ്കിലും അത്തരം പൊതികള്‍ വിതരണത്തിലെ “unstable”പതിപ്പില്‍ ഉണ്ടായിരിക്കും.
നവീകരിക്കപ്പെട്ട വ്യവസ്ഥിതിയിലെ “obsolete”പൊതികള്‍ കണ്ടെത്തുന്നത് വളരെ എളുപ്പമാണ്, കാരണം പൊതികള്‍ കൈകാര്യം ചെയ്യുന്ന മുന്‍തല (front end) അങ്ങനെ അടയാളപ്പെടുത്തിയിരിക്കും. നിങ്ങള്‍ aptitudeആജ്ഞ ഉപയോഗിക്കുകയാണെങ്കില്‍, ഇത്തരത്തിലുള്ള പൊതികളെ “Obsolete and Locally Created Packages”ല്‍ പട്ടിക തിരിച്ചു കാണിക്കും. dselect ആജ്ഞ ഇതുപോലുള്ള ഒരു അദ്ധ്യായം സൃഷ്ടിയ്ക്കും, എന്നാല്‍ പട്ടികയില്‍ അല്‍പം ചില മാറ്റങ്ങളുണ്ടാകും.
Also, if you have used aptitude or
apt-get to manually install packages in lenny
it will have kept track of those packages you manually installed and will be
able to mark as obsolete those packages pulled in by dependencies alone
which are no longer needed if a package has been removed.
aptitude and apt,
unlike deborphan, will not mark for removal packages that
you manually installed, as opposed to those that were automatically
installed through dependencies. To remove automatically installed packages
that are no longer used, run:
# apt-get autoremove
deborphan, debfoster or
cruft പോലുള്ള മറ്റു അധിക ഉപകരണങ്ങള്‍ ഉപയോഗിച്ചും
കാലഹരണപ്പെട്ട പൊതികള്‍
കണ്ടെത്താവുന്നതാണ്. deborphanആജ്ഞയാണ് ശക്തിയായി ശുപാര്‍ശ
ചെയ്യുന്നത്, തനതായ രീതിയില്‍ കാലഹരണപ്പെട്ട ഗ്രന്ഥാവലികളും
“libs”ലെ അല്ലെങ്കില്‍ വേറൊരു പൊതികളും
ഉപയോഗിക്കതെ കിടക്കുന്ന “oldlibs”ലെ ഭാഗങ്ങളും
മാത്രമേ കാലഹരണപ്പെട്ടതായി പ്രസ്താവിക്കൂ. അബദ്ധമായ ഫലങ്ങള്‍ ഉണ്ടാക്കാന്‍
സാദ്ധ്യതയുളള സഹജമല്ലാത്ത പരുക്കന്‍ ഐച്ഛികങ്ങള്‍ ഉപയോഗിക്കുന്നുണ്ടെങ്കില്‍
പ്രത്യേകിച്ചും, ഈ ഉപകരണങ്ങള്‍ മുന്നോട്ട് വെയ്ക്കുന്ന പൊതികള്‍ കണ്ണടച്ച്
നീക്കം ചെയ്യരുത്. അവ നീക്കം ചെയ്യുന്നതിന് മുമ്പായി, നീക്കം ചെയ്യാനായി
നിര്‍ദ്ദേശിക്കപ്പെട്ട പൊതികളുടെ ഉള്ളടക്കം നിങ്ങള്‍ വ്യക്തിപരമായി
പുന:പരിശോധിക്കാന്‍ ശക്തമായി ശുപാര്ശ ചെയ്യുന്നു.
ഡെബിയന്റെ പിഴവ് കണ്ടെത്തല്‍ സംവിധാനം(Debian Bug Tracking System) പലപ്പോഴും പൊതികള്‍ നീക്കം ചെയ്തതിന്റെ അധികവിവരണം തരാറുണ്ട്. പൊതിയുടെ സംഗ്രഹിക്കപ്പെട്ട പിഴവ് ശേഖരങ്ങളും ftp.debian.org pseudo-packageലെ പിഴവ് ശേഖരങ്ങളും രണ്ടും നിങ്ങള്‍ പരിശോധിച്ചിരിക്കണം.
The list of obsolete packages includes:
The plone content management
suite. This has been done on request by the developers to use the Unified
Installer for Linux, which they consider their only supported deployment
platform. The recommended tool for installing Plone on a Debian GNU/Linux system is
the Unified Installer, available for download from http://plone.org/
nessus, the vulnerability scanning
server and its associated libraries and other software. It has been
deprecated in favor of the software provided by OpenVAS which includes
openvas-server and openvas-client. As there is no automatic upgrade
path you will have to install OpenVAS and manually move over your Nessus
service configuration (users, certificates, etc.) to OpenVAS.
Java 5 software including the packages sun-java5-jre and sun-java5-bin, successor is Java 6: sun-java6-jre and associated packages.
apt-proxy is no longer provided,
alternatives to this tool include apt-cacher-ng, apt-cacher and approx. Although no automatic upgrade path
exists, user of apt-proxy can switch
to these alternatives by manually installing any of these packages.
Some of Xorg's video drivers are no longer available in squeeze and
are obsolete. This includes xserver-xorg-video-cyrix, xserver-xorg-video-i810, xserver-xorg-video-imstt, xserver-xorg-video-nsc, xserver-xorg-video-sunbw2, and xserver-xorg-video-vga. They might be removed
through the upgrade. Users should install xserver-xorg-video-all instead.
The utility used in lenny to display a splash image at boot time,
usplash, is no longer available. It
has been replaced by plymouth.
വ്യവസ്ഥിയുടെ പരിപാലനധര്‍മ്മം മെച്ചപ്പെടുത്തുന്നതിന് lennyലെ ചില പൊതികള്‍ പിളര്ന്ന് squeezeല്‍ പ്രയോഗിച്ചിരിക്കും. അത്തരം സന്ദര്‍ഭങ്ങളില്‍ squeezeലേക്കുള്ള നവീകരണമാര്ഗ്ഗം എളുപ്പമാക്കാന്‍ പുതിയ പൊതികള്‍ പ്രതിഷ്ഠിക്കനാവശ്യമായ ആശ്രിതത്വത്തോടുകൂടിയ “dummy” പൊതികള്‍ ചേര്‍ക്കാറുണ്ട്: lennyലെ പഴയ പൊതികളുടെ അതേ പേരുള്ള ഒഴിഞ്ഞ പൊതികള്‍: നവീകരണത്തിന് ശേഷം ഇത്തരം പൊതികള്‍ കാലഹരണപ്പെട്ടതായി കണക്കാക്കി സുരക്ഷിതമായി നീക്കം ചെയ്യാവുന്നതാണ്.
Most (but not all) dummy packages' descriptions indicate their purpose.
Package descriptions for dummy packages are not uniform, however, so you
might also find deborphan with the
--guess- options (e.g.
*--guess-dummy) useful to detect them in your system.
Note that some dummy packages are not intended to be removed after an
upgrade but are, instead, used to keep track of the current available
version of a program over time.
[4] If the debconf priority is set to a very high level you might prevent configuration prompts, but services that rely on default answers that are not applicable to your system will fail to start.
[5] For example: DNS or DHCP services, specially when there is no redundancy or failover. In the DHCP case end-users might be disconnected from the network if the lease time is lower than the time it takes for the upgrade process to complete.
[6] നിങ്ങളുടെ ബൂട്ട് പരാമീറ്ററില്‍ panic=0 എന്നു് ചേര്‍ത്തു്
ഈ കഴിവു് പ്രവര്‍ത്തനരഹിതമാക്കാം.
[7] ഡെബിയനിലെ പൊതികളുടെ നടത്തിപ്പു് സാധാരണയായി ഒരു പൊതിയ്കു് പകരമാണെന്നു് പറയാത്ത സന്ദര്‍ഭങ്ങളില്‍ മറ്റേ പൊതിയുടെ ഫയലുകള്‍ മാറ്റാനോ നീക്കം ചെയ്യാനോ സമ്മതിയ്ക്കാറില്ല.
[8] There are also known incompatibilities between the old kernel and the new
udev. If you find issues after the
reboot with the new kernel you will have to downgrade the udev in order to use the old one.
[9] If you are logging the upgrade as described in Section 4.4, “പൊതികള്‍ നവീകരിയ്ക്കുന്നതു്”, please, use script again to log the next steps of the upgrade after the reboot in order to log the result of the actions described in Section 4.4.6, “Upgrading the system”.
[10] Some devices, such as those used by crypt, RAID or LVM have stable non-UUID identifiers. In these cases you should use the name of the devices, which are already unambiguous and stable.
[11] അല്ലെങ്കില്‍ ആ കാലഘട്ടത്തില്‍ വേറൊരു പ്രകാശനം നടക്കാത്തിടത്തോളം. കൃത്യമായി പറഞ്ഞാല്‍, സുസ്ഥിരമായ രണ്ടു പതിപ്പുകള്ക്ക് മാത്രമേ ഒരേസമയം പിന്തുണയുണ്ടാകൂ.