Chapter 3. ഇന്‍സ്റ്റാളേഷന്‍ ഉപാധി

Table of Contents

3.1. ഇന്‍സ്റ്റാളേഷന്‍ ഉപാധിയില്‍ എന്താണ് പുതുതായി ഉള്ളത്?
3.1.1. പ്രധാന മാറ്റങ്ങള്‍
3.1.2. സ്വയംനിയന്ത്രിത ഇന്‍സ്റ്റാളേഷന്‍

ഡെബിയന്‍ ഇന്‍സ്റ്റാളര്‍ ഡെബിയന്റെ ഔദ്യോഗിക ഇന്‍സ്റ്റാളേഷന്‍ ഉപാധിയാണ്. അത് വിവിധ ഇന്‍സ്റ്റാളേഷന്‍ രീതികള്‍ പ്രദാനം ചെയ്യുന്നു. അവയില്‍ നിങ്ങള്‍ക്ക് വേണ്ടത് നിങ്ങളുടെ സിസ്റ്റത്തിന്റെ വാസ്തുവിദ്യയെ ആശ്രയിച്ചിരിയ്ക്കുന്നു.

lenny നായി ഉള്ള ഇന്‍സ്റ്റാളറിന്റെ ഇമേജുകള്‍ Debian website ലെ ഇന്‍സ്റ്റാളേഷന്‍ സഹായിയോടൊപ്പം കണ്ടെത്താം.

ഇന്‍സ്റ്റാളേഷന്‍ സഹായി ഔദ്യോഗിക ഡെബിയന്‍ സിഡി/ഡിവിഡി സെറ്റിലെ ഒന്നം സിഡി/ഡീവിഡി യില്‍ ഉള്‍പ്പെടുത്തിയിരിയ്ക്കുന്നത്:

/doc/install/manual/language/index.html

errata ല്‍ പരിശോധിച്ച് ഡെബിയന്‍-ഇന്‍സ്റ്റാളറിന്റെ തിരിച്ചറിഞ്ഞിട്ടുള്ള പ്രശ്നങ്ങളുടെ ഒരു പട്ടിക കണ്ടിരിയ്ക്കേണ്ടതാണ്.

3.1. ഇന്‍സ്റ്റാളേഷന്‍ ഉപാധിയില്‍ എന്താണ് പുതുതായി ഉള്ളത്?

ഡെബിയന്‍ ഇന്‍സ്റ്റാളറിന് അത് ആദ്യമായി Debian GNU/Linux 3.1 (സാര്‍ജ്) നോടൊപ്പം പ്രകാശിതമായതില്‍ പിന്നെ മെച്ചപ്പെട്ട ഹാര്‍ഡ്വെയര്‍ പിന്തുണയുടെയും മറ്റനവധി പുത്തന്‍ സൌകര്യങ്ങളുടെയും രൂപത്തില്‍ ധാരാളം പുരോഗതികള്‍ ഉണ്ടായിട്ടുണ്ട്.

ഈ പ്രകാശനക്കുറിപ്പുകളില്‍ കുറച്ചു പ്രധാന പുരോഗതികള്‍ മാത്രമേ നിരത്തിയിട്ടുള്ളൂ.etchപ്രകാശന ശേഷമുണ്ടായ മാറ്റങ്ങളേ പറ്റി കൂടുതലറിയാന്‍ ഡെബിയന്‍ ഇന്‍സ്റ്റാളറിന്റെ news history ല്‍ ലഭ്യമായ lenny ബീറ്റ , ആര്‍സി പ്രകാശനങ്ങളുടെ പ്രകാശന പ്രഖ്യാപനങ്ങള്‍ പരിശോധിയ്ക്കുക.

3.1.1. പ്രധാന മാറ്റങ്ങള്‍

ഇന്‍സ്റ്റാളേഷന്‍ സമയത്ത് ഫേംവേര്‍ ലോഡ് ചെയ്യാനുള്ള സൌകര്യം

ഫേംവേറിന്റെ ബൈനറി ഫയലുകള്‍ ഒരു തിരിച്ചെടുക്കനാകുന്ന മാധ്യമത്തിലാക്കിക്കൊടുത്താല്‍ അതും ലോഡ് ചെയ്യാന്‍ ഡെബിയന്‍ ഇന്‍സ്റ്റാളറിന് ഇപ്പോള്‍ കഴിവുണ്ട്.

മൈക്രോസോഫ്റ്റ് വിന്‍ഡോസില്‍ ഇന്‍സ്റ്റോള്‍ ചെയ്യുന്നതിനുള്ള കഴിവ്

ഇന്‍സ്റ്റാളേഷന്‍ മാധ്യമത്തില്‍ ഇപ്പോള്‍ മൈക്രോസോഫ്റ്റ് വിന്‍ഡോസ് അന്തരീക്ഷത്തില്‍ നിന്ന് കൊണ്ട് തന്നെ ഡെബിയന്‍ ഇന്‍സ്റ്റോള്‍ ചെയ്യാന്‍ സിസ്റ്റത്തെ സജ്ജമാക്കുന്ന ഒരു പ്രയോഗം കൂടി ഉള്‍പ്പെടുത്തിയിട്ടുണ്ട്.

SATA RAID പിന്തുണ

സുരക്ഷാ തിരുത്തലുകള്‍ വേണ്ട പാക്കേജുകളുടെ വേഗത്തിലുള്ള അപ്ഗ്രേഡ്

ഒരു പ്രവര്‍ത്തനയോഗ്യമായ ശൃംഖലാ ബന്ധം ലഭ്യമാണെങ്കില്‍, lenny ന്റെ ആദ്യ പ്രകാശനം മുതല്‍ അപ്ഡേറ്റ് ചെയ്തിട്ടുള്ള എല്ലാ പാക്കേജുകളേയും ഇന്‍സ്റ്റാളര്‍ അപ്ഗ്രേഡ് ചെയ്യും. ഈ അപ്ഗ്രേഡ്, ഇന്‍സ്റ്റോള്‍ ചെയ്യപ്പെട്ട സിസ്റ്റം ബൂട്ട് ചെയ്യുന്നതിന് മുന്‍പ് തന്നെ നടക്കുകയും ചെയ്യുന്നു.

തത്ഫലമായി, ഇന്‍സ്റ്റോള്‍ ചെയ്യപ്പെട്ട സിസ്റ്റം lennyന്റെ പ്രകാശനത്തിനു ശേഷം ഇന്‍സ്റ്റാളേഷന്‍ സമയത്തിനുള്ളില്‍ തിരിച്ചറിഞ്ഞിട്ടുള്ളതും പരിഹരിച്ചിട്ടുള്ളവയുമായ സുരക്ഷാത്തകരാറുകളാല്‍ ബാധിയ്ക്കപ്പെടാനുള്ള സാധ്യത വളരെക്കുറവാണ്.

volatile നുള്ള പിന്തുണ

ഇന്‍സ്റ്റാളറിന് ഇപ്പോള്‍ ഇന്‍സ്റ്റോള്‍ ചെയ്യപ്പെട്ട സിസ്റ്റത്തിനെ volatile.debian.org ല്‍ നിന്നും ലഭ്യമായ അപ്ഡേറ്റു ചെയ്യപ്പെട്ട പാക്കേജുകള്‍ ഉപയോഗിക്കത്തക്കവണ്ണം സജ്ജീകരിയ്ക്കാനാകും. ആ ശേഖരം സമയകാല നിര്‍വ്വചനങ്ങള്‍, ആന്റി-വൈറസ് ഒപ്പുകള്‍ തുടങ്ങിയ സമയാനുഗതമായി പുതുക്കേണ്ട വിവരങ്ങള്‍ നല്കുന്ന പാക്കേജുകള്‍ക്ക് ആഥിത്യമരുളുന്നു.

പുതിയ പോര്‍ട്ടുകള്‍

ആമെല്‍ വസ്തുവിദ്യയെ ഇപ്പോള്‍ പിന്തുണയ്ക്കുന്നു. i386 Xen അഥിതികള്‍ക്ക് വേണ്ട ഇമേജുകള്‍ ഇപ്പോള്‍ ലഭ്യമാണ്.

ഹാര്‍ഡ്വേര്‍ സംഭാഷണോത്പാദകോപകരണങ്ങള്‍ക്കുള്ള പിന്തുണ

ഹാര്‍ഡ്‌വെയര്‍ സംഭാഷണോത്പാദനത്തിനുതകുന്ന ധാരാളം ഉപകരണങ്ങളെ ഇപ്പോള്‍ ഇന്‍സ്റ്റാളര്‍ പിന്തുണയ്ക്കുന്നതിനാല്‍, കാഴ്ചക്കുറവുള്ള ഉപയോക്ത്താക്കള്‍ക്കും അതിന്റെ ഉപയോഗ്യത വര്‍ദ്ധിച്ചിട്ടുണ്ട്.

relatime മൌണ്ട് ഓപ്ഷനുകള്‍ക്കുള്ള പിന്തുണ

ഇന്‍സ്റ്റാളറിന് ഇപ്പോള്‍ relatime മൌണ്ട് ഓപ്ഷനോടു കൂടിയ വിഭജനങ്ങളെയും ക്രമീകരിയ്ക്കാനാവും. ഇത് ഫയലുകള്‍ക്കും ഡയറക്ടറികള്‍ക്കും മാറ്റം വരുത്തിയ സമയം പരിഷ്കരിയ്ക്കന്‍ സഹായിയ്കുന്നു.

ഇന്‍സ്റ്റാളേഷന്‍ സമയത്ത് NTP ഘടികാരം ക്രമീകരിയ്ക്കുന്നു

കമ്പ്യൂട്ടറുന്റെ ഘടികാരം ഇപ്പോള്‍ ഇന്‍സ്റ്റാളേഷന്‍ സമയത്ത് തന്നെ എന്‍റ്റിപി സെര്‍വറുകളുടെ സമയത്തിനൊപ്പം ശൃഖലയിലൂടെ ക്രമീകരിയ്ക്കപ്പെടുന്നതിനാല്‍ ഇന്‍സ്റ്റോള്‍ ചെയ്യപ്പെട്ട സിസ്റ്റം അപ്പോള്‍ തന്നെ കൃത്യമായ സമയം കാണിയ്ക്കുന്നു.

പുതിയ ഭാഷകള്‍

വിവര്‍ത്തകരുടെ വലിയ പ്രയത്നങ്ങള്‍ക്കു നന്ദി'ഡെബിയന്‍ ഇപ്പോള്‍ 63 ഭാഷകളില്‍ ഇന്‍സ്റ്റോള്‍ ചെയ്യാനാകും(50 എണ്ണം അക്ഷരാധിഷ്ഠിത ഇന്‍സ്റ്റാളേഷനും 13 ചിത്രാധിഷ്ഠിത ഇന്‍സ്റ്റാളേഷനും). ഇത് etch നേക്കാള്‍ 5 ഭാഷകള്‍ കൂടുതലാണ്. അമാരിക്, മറാഠി, ഐറിഷ്, വടക്കന്‍ സാമി, സെര്‍ബിയന്‍ എന്നിവയാണ് പുതിയ ഭാഷകള്‍. വിവര്‍ത്തന അപ്ഡേറ്റുകളുടെ അഭാവത്താല്‍ എസ്റ്റോണിയന്‍ ഭാഷ ഈ റിലീസില്‍ ഉള്‍പ്പെടുത്തുന്നില്ല. etch ല്‍ ഉള്‍പ്പെടുത്താതിരുന്ന വെല്‍ഷ് ഭാഷ വീണ്ടും ഉള്‍പ്പെടുത്തുകയും ചെയ്തിരിയ്ക്കുന്നു.

അമാരിക്ക്, ബംഗാളി, സോങ്ക, ഗുജറാത്തി, ഹിന്ദി, ജോര്‍ജിയന്‍, ഖ്മെര്‍, മലയാളം, മറാഠി, നേപ്പാളി, പഞ്ചാബി, തമിഴ്, തായ് എന്നിവയുടെ അക്ഷരസഞ്ചയങ്ങളെ ചിത്രാധിഷ്ഠിതമല്ലാത്ത അന്തരീക്ഷത്തില്‍ അവതരിപ്പിയ്ക്കാന്‍ കഴിയാത്തതിനാല്‍ ചിത്രാധിഷ്ഠിതമായ ഇന്‍സ്റ്റാളറില്‍ മാത്രം തിരഞ്ഞെടുക്കാനാവുന്ന ഭാഷകളാണ്.

ലഘുകരിച്ച രാജ്യം തിരഞ്ഞെടുക്കല്‍ പ്രക്രിയ

രാജ്യം തിരഞ്ഞെടുക്കല്‍ ഇപ്പോള്‍ ഭൂഖണ്ടക്രമത്തില്‍ തരം തിരിച്ചിരിയ്ക്കുന്നതിനാല്‍ ഉപയോക്താക്കള്‍ക്ക് തിരഞ്ഞെടുത്ത ഭാഷയുമായി ബന്ധമില്ലാത്ത ഒരു രാജ്യമാണ് തിരഞ്ഞെടുക്കേണ്ടതെങ്കില്‍ കൂടി, അത് എളുപ്പം സാധിയ്ക്കുന്നു.

3.1.2. സ്വയംനിയന്ത്രിത ഇന്‍സ്റ്റാളേഷന്‍

മുന്നെ പ്രതിബാധിച്ചതു പോലെ ചില മാറ്റങ്ങള്‍ ഇന്‍സ്റ്റാളറിന്റെ സ്വയംനിയന്ത്രിത ഇന്‍സ്റ്റാളേഷന്‍ പിന്തുണയിലും മാറ്റങ്ങളുണ്ടാക്കിയിട്ടുണ്ട്. അതായത് etch ഇന്‍സ്റ്റാളറിനോടൊപ്പം പ്രവര്‍ത്തിച്ചിരുന്ന പ്രീകോണ്‍ഫിഗറേഷന്‍ ഫയലുകള്‍ നിങ്ങളുടെ പക്കലുണ്ടെങ്കില്‍ അവ ചില മാറ്റങ്ങള്‍ വരുത്തിയെങ്കില്‍ മാത്രമേ പുതിയ ഇന്‍സ്റ്റോളറിനൊപ്പം പ്രവര്‍ത്തിയ്ക്കുകയുള്ളൂ.

ഇന്‍സ്റ്റാളേഷന്‍ സഹായി യില്‍ പ്രീകോണ്‍ഫിഗറേഷന്‍ എങ്ങനെ ഉപയോഗിയ്ക്കണം എന്നത് സമ്പന്ധിച്ച ബൃഹത്തായ സഹായപ്രമാണത്തോടു കൂടിയ ഒരു പുതുക്കിയ അനുബന്ധം ലഭ്യമാണ്.